
പഴയതൊക്കെ DELETE കട്ടയുടെ വാള്‍ത്തലയ്ക്കിരയാക്കി. ഇനി ഡല്‍ഹിയില്‍ നിന്ന് 1.9 ഡിഗ്രി സെല്‍ഷ്യസില്‍ എഴുതിത്തുടങ്ങാം..... പയ്യന്‍ നീയോ, എന്ന് സ്വയം പറയുന്നു, വികെഎന്‍)....
പക്ഷേ എന്തെഴുതാന്‍ എന്ന ചോദ്യമുണ്ട്.
എല്ലാവരും എഴുതിക്കഴിഞ്ഞതല്ലേ
"ഞങ്ങളെത്തിയപ്പോഴേക്കും
വിരുന്നുകഴിഞ്ഞുപോയതിന്
ഞങ്ങളെന്തുപിഴച്ചു സര്‍,
ഒഴിഞ്ഞ ഗ്ലാസുകളില്‍ നിന്നും
എല്ലിന്‍ കഷണങ്ങളില്‍ നിന്നും വേണം
ഞങ്ങള്‍ക്കു കവിതയുണ്ടാക്കുവാന്‍"
എന്ന് സച്ചിദാനന്ദന്‍റെ കവിത....
"The Two-Nation Theory is dead
But the old don’t forget.
In this city of refugees,
In this city of refugees,
trains move like ghosts.
The old don’t forget."
ആരെഴുതിയതെന്ന് അറിയില്ല, എപ്പോഴോ നാവില്‍ വന്നു കൂടിയ ആറുവരിക്കവിത.
പക്ഷേ ഇങ്ങനെയൊക്കെത്തന്നെയാണ് delhi ഇപ്പോഴും....