Friday, January 11, 2008

കൊച്ചിയുടെ സിരകളിലെ സംഗീതം






"My guitar weeps like a messiah,
Like shots of ecstacy
Your body will move through the rings of fire
We will ROCK your DESTINY"

-shots of ecstacy
13 AD







കൊച്ചിയുടെ സിരകളില്‍ നിറഞ്ഞ സംഗീതം...... ലഹരിയുടെ സംഗീതം എന്ന് പലരും പറഞ്ഞു നിങ്ങളെ തെറ്റിദ്ധരിപ്പിച്ച അതേ കരിന്പാറപ്പാട്ട്. ചിലരൊക്കെ റോക് സംഗീതകാരന്‍മാരെ സിനിമകളിലൂടെ( പഴയ റഹ്മാന്‍ സിനിമകളിലൂടെ) തെറ്റിദ്ധരിപ്പിച്ചു. ബ്രൗണ്‍ഷുഗറും ബൂം ശങ്കറും വലിക്കുന്നവരുടെ മറ്റൊരു നേരന്പോക്ക് എന്ന് വിളിച്ചു പറഞ്ഞു. ബാറുകളുടെ നേരിയ ചുവന്ന വെളിച്ചത്തില്‍, പാറിപ്പറന്ന മുടിയും നരച്ച ജീന്‍സിന്‍റെ ഓവര്‍ കോട്ടും ധരിച്ച് കൈയിലെ സിഗരറ്റെരിഞ്ഞു തീരും വരെ ഐസ്ക്യൂബുകളിട്ട ലഹരി നുണയുന്ന, എണ്‍പതുകളിലെ നിരാശാകാമുകന്‍മാരുടെ അകന്പടി വാദ്യക്കാര്‍ മാത്രമാക്കി ഒതുക്കി.

ജോണ്‍ലെനനും പോള്‍ മക്കാര്‍ത്തിനിയും ജോര്‍ജ് ഹാരിസണും റിങ്ങോസ്റ്റാറും അറുപതുകളില്‍ BEATLES വരഞ്ഞിട്ടപ്പോള്‍ അതിനെ ഹിപ്പിതരംഗത്തിന്‍റെ ഭാഗംമാത്രമാക്കി പുറംതള്ളി. ബീറ്റില്‍സിന്‍റെ ബീറ്റുകള്‍ ഹൃദയതാളമാക്കാന്‍ കഴിയാതെ പോയി ബീറ്റില്‍സ് എന്ന റോക് സംഗീത ട്രൂപ്പിലേക്ക് വഴി തുറന്ന THE QUARRYMEN എന്ന് ലിവര്‍പൂളിലെ Quarry Bank Grammar School ല്‍ സംഗീതട്രൂപ്പുണ്ടാക്കുന്നതിനു മുന്‍പ് കേരളത്തില്‍ ചൈനാവലകളുടെ കൊച്ചിയില്‍ റോക് സംഗീതം സിരകളില്‍ നിറച്ചവര്‍ ഉണ്ടായിരുന്നു എന്നറിയുമോ? എങ്കില്‍ അങ്ങനെയൊന്നുണ്ടായിരുന്നു.

കൊച്ചിയുടെ തെരുവുകളിലും രാജേന്ദ്രമൈതാനിയിലും കൊച്ചിന്‍ക്ലബിലും(പഴയ യൂറോപ്യന്‍ ക്ലബ്) റോക് എന്ന സംഗീതലഹരി യഥാര്‍ഥഘടനയിലെത്തും മുന്പ് പിറന്നവ. റോക്, പോപ്, കണ്‍ട്രി, റെഗ്ഗേ, ഹെവി മെറ്റല്‍ , ഡെത് മെറ്റല്‍, ലിക്വഡ് റോക് എന്നിങ്ങനെ റോകിന്‍റെ ശതഭാവങ്ങളിലേക്കു വ്യാപിച്ച സംഗീതത്തിലെ ആദ്യാക്ഷരങ്ങള്‍. റോകിന്‍റെ ആദിമരൂപങ്ങള്‍. കടലിരന്പം തീര്‍ക്കുന്ന റോകിന്‍റെ ബിഗ്ബാന്‍ഡ് തിയറി രൂപപ്പെട്ടതിലെ ആദ്യ കണികകള്‍.... റോക്കിന്‍റെ നിയാണ്ടര്‍താല്‍.... അങ്ങനെയൊരു ബ്ലാക് ആന്‍ഡ് വൈറ്റ് ചരിത്രത്തിലേക്ക് ....
Black and white sing o plates എന്ന റോക് ബാന്‍ഡാണ് കൊച്ചിയുടെ സിരകളിലേക്ക് ചടുലസംഗീതത്തിന്‍റെ ലഹരി ആദ്യമായി ചൊരിഞ്ഞത്. പേഴ്സി ലോംബോ എന്ന വിദേശിയായിരുന്നു കൊച്ചി നിവാസികളെയുമുള്‍പ്പെടുത്തി 1934 ല്‍ ഈ ബാന്‍ഡിനു രൂപം നല്‍കിയത്. ഒരു സ്ട്രിങ് ബോര്‍ഡും ഗിറ്റാറും ബോംഗോസുമായി(കോംഗോ ഡ്രം പോലെയൊന്ന്) കാണികളെ ആവേശത്തിലാഴ്ത്തിയ ഈ ബാന്‍ഡ് യൂറോപ്യന്‍ ക്ലബില്‍ (ഇപ്പോഴത്തെ കൊച്ചിന്‍ ക്ലബ്) സ്ഥിരമായി താളപ്രപഞ്ചം തീര്‍ത്തു. രണ്ടാം ലോകമഹായുദ്ധത്തിന‍്റ പ്രകന്പനങ്ങള്‍ ഈ റോക് ബാന്‍ഡിന്‍റെയും അവസാനം കുറിച്ചു.
റുപതുകളിലാണ് കൊച്ചിയുടെ തെരുവോരങ്ങളിലേക്ക് റോക് സംഗീതം പിന്നീടെത്തിയത്. ഗള്‍ഫ് എന്ന മരുഭൂമിയിലേക്ക് കേരളത്തിലെ ആദ്യതലമുറ ഒഴുകാന്‍ തുടങ്ങിയ നാളുകള്‍. ബീറ്റില്‍സിന്‍റെ തരംഗം ലോകത്തിലേക് പടര്‍ന്നൊഴുകാന്‍ തുടങ്ങിയ നാളുകള്‍. കൊച്ചിയിലും റോക് സംഗീതത്തിന്‍റെ ചങ്ങാതിക്കൂട്ടങ്ങള്‍ 1960ല്‍ രൂപമെടുത്ത Supersonic ആയിരുന്നു പിന്നീടെത്തിയത്. യൂസ് റാല്‍ഫ് ട്രയോണും റോണിയും ചേര്‍ന്ന് രൂപം നല്‍കിയ Supersonicകിന് തുടക്കത്തില്‍ കിട്ടിയ മൈലേജ് മുതലാക്കാനായില്ല. റോക് ട്രൂപ്പ് വന്‍വിജയത്തോടെ തുടങ്ങിയെങ്കിലും ഇടയ്ക്ക് കാലിടറി. ഹോട്ടല്‍ സീലോര്‍ഡിലും മറ്റുമായി ഇവരവതരിപ്പിച്ചിരുന്ന പരിപാടികള്‍ പിന്നീട് പെട്ടന്ന് നിലച്ചു.

കൊച്ചിയിലെ റോക് സംഗീതത്തിന് യഥാര്‍ഥ ദിശാബോധം നല്‍കാന്‍ കഴിഞ്ഞത് 1962ല്‍ രൂപമെടുത്ത Elite aces എന്ന ബാന്‍ഡിനായിരുന്നു. കൊച്ചിയിലെ റോക് സംഗീതത്തിന്‍റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് സഹായകമായ സംഭാവനകള്‍ നല്‍കിയ എമില്‍ ഐസക് ആയിരുന്നു ഇതിന്‍റെ ശില്പി. ഹോട്ടല്‍ കാസിനോയില്‍ സ്ഥിരം വേദികള്‍ തീര്‍ത്ത ഇവര്‍ക്ക് അവിടെ ആരാധകരുടെ പ്രളയം തീര്‍ക്കാനായി. ഫ്രാന്‍സിസ് എനിസ്വേറ്റോ റോഡ്രിഗൂസ് എന്ന അങ്കിള്‍ റോഡി സാക്സോഫോണില്‍ തീര്‍ത്ത നാദ പ്രപഞ്ചം Elite aces നെ മറക്കാനാവാത്ത അനുഭവമാക്കി. അസാമാന്യമായ ശബ്ദവിന്യാസമുള്ള വിന്നി ഡി സൂസയായിരുന്നു Elite aces ന്‍റെ വോക്കല്‍ ദൈവം. കോട്ടയത്തെ റൊസാരിയോ ബേക്കറിയിലെ മാനേജരായിരുന്ന വിന്നിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗ്രാമഫോണില്‍ സ്വന്തമായി പാടിയ ഇംഗ്ലീഷ് ഗാനം ആദ്യമായി റെക്കോര്‍ഡ് ചെയ്ത വിന്നി ഡിസൂസയാണെന്ന് പറയപ്പെടുന്നു.

റുപതുകളുടെ അവസാനം റോക് ബാന്‍ഡുകളുടെ പെരുമഴയായിരുന്നു കൊച്ചിയില്‍। ഗിറ്റാറും ഡ്രസും വായിക്കാനറിയുന്ന നാലുപേരുണ്ടെങ്കില്‍ ഒരു റോക് ബാന്‍ഡ് ഉണ്ടാക്കമെന്ന് സ്ഥിതി.1968 ല്‍ കൊച്ചിയുടെ റോക് ആകാശത്തേക്ക് Hijackers ഉം Highway Haze ഉം Stocks ഉം ഒക്കെ എത്തി. പക്ഷേ ഇവയൊക്കെ ഹോട്ടല്‍ ബാന്‍‍ഡുകളായി ഒടുങ്ങുകയായിരുന്നു.കൊച്ചിക്കപ്പുറമുള്ള ഒരു ആകാശത്തേക്കോ പിങ്ക് ഫ്ലോയിഡിന്‍റെ പാട്ടുകള്‍ വീണ്ടും പാടുക എന്ന "മഹത്തായ" കാര്യത്തിനപ്പുറം ഒന്നും ചെയ്യാന്‍ ഇവര്‍ക്കൊന്നുമായില്ല. 2B3C എന്ന ബാന്‍ഡിനാണ് കുറച്ചെങ്കിലും പേരു കേള്‍പ്പിനായത്. പക്ഷേ അത് പാട്ടിന്‍റെയല്ല പേരിന്‍റെ വ്യത്യസ്തത കൊണ്ടായിരുന്നു. ടു ബ്രാഹ്മിന്‍സ് ത്രീ ക്രിസ്ത്യന്‍സ് എന്ന പേരു കൊണ്ടു മാത്രം. ശരിക്കും രണ്ടു ബ്രാഹ്മണന്‍മാരും മൂന്നു ക്രിസ്ത്യാനികളുമായിരുന്നു ബാന്‍ഡിന്‍റെ ശില്പികള്‍.




പിന്നീടാണ് 13ADയുടെ വരവ് .

13 എ.ഡി( കൊച്ചിന്‍ റോക്കിന്‍റെ രാജാക്കന്‍മാര്‍)
കൊച്ചിയുടെ റോക് സംഗീത ചക്രവര്‍ത്തിമാരായ 13AD. എണ്‍പതുകളുടെ അവസാനം റോക് സംഗീതത്തിലലിഞ്ഞു നടന്ന യുവാക്കള്‍ കോളേജ് വിട്ടപ്പോള്‍ അതിന്‍റെ ലഹരിയിലേക്കു തന്നെ ചേക്കേറി.രാജേന്ദ്രമൈതാനിയിലും ഹോട്ലല്‍ സീലോഡിലുമൊക്കെയായി പരിപാടികള്‍ അവതരിപ്പിച്ചു നടന്ന അവര്‍ക്കു പക്ഷേ ഒരു സ്വപ്നമുണ്ടായിരുന്നു. കൊച്ചിയുടെ റോക് ലോകത്ത് അരങ്ങു വാഴുക എന്ന സ്വപ്നം. അതിനായി അവര്‍ രാവും പകലും സംഗീതത്തിലലിഞ്ഞു നടന്നു. പിന്‍സണ്‍ കൊറിയ, ഏലോയ് ഐസക്, ഗ്ലെന്‍ ലാറിവ് എന്നിവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ അത് കേരളത്തിലെ എക്കാലത്തെയും മികച്ച റോക് ബാന്‍ഡിന്‍റെ പിറവിയായിരുന്നു.

സംഗീതം ലഹരിയായ കൊച്ചിയുടെ സുവര്‍ണ ആകാശത്തില്‍ തേര്‍ട്ടീന്‍ എഡി പൊട്ടിവീഴുന്നത് എണ്‍പതുകളുടെ അവസാനത്തിലാണ് . രാജേന്ദ്രമൈതാനിയിലും ഹോട്ടല്‍ സീലോര്‍ഡിലും പരിപാടികള്‍ രണ്ടരവര്‍ഷത്തോളം സംഗീത ലഹരി തീര്‍ത്തു.പഴയകാല റോക് ബാന്‍ഡുകളായ പിങ്ക് ഫ്ലോയ്ഡിന്‍റെയും മറ്റും റോക് ഗാനങ്ങള്‍ മൂളി നടന്ന രണ്ടര വര്‍ഷം. 1990 സെപ്റ്റംബറിലാണ് തേര്‍ട്ടീന്‍ എഡിയുടെ ആദ്യ ആല്‍ബം ഗ്രൗണ്ട് സീറോ പുറത്തിറങ്ങുന്നത്. ഇതിലെ ഗ്രൗണ്ട് സീറോ എന്ന കൊച്ചിയുടെ റോക് ബാന്‍ഡ് ചരിത്രം തന്നെ മാറ്റി മറിച്ചു.സാധാരണ റോക് ബാന്‍ഡുകളുകളെപ്പോലെ പ്രണയവരികളല്ലായിരുന്നു തേര്‍ട്ടീന്‍ എ.ഡി തകര്‍പ്പന്‍ പാട്ടുകളിലൂടെ ചമച്ചത്. ഗ്രൗണ്ട് സീറോയിലെ മുഴുവന്‍ പാട്ടുകളും പ്രവചനാത്മക സ്വഭാവമുള്ള പാട്ടുകളായാണ്(apocaliptic) വിമര്‍ശകര്‍ പരിഗണിച്ചത്.
they r thrilled with the vision of nuclear fission
and exquiste schemes meant to blow you away
am born on ground zero
got no where to run
our house will be burning
while they r having fun
i dont know who is right ,who will run ,who will fight




(ground zero)
ഇങ്ങനെയാണ് തേര്‍ട്ടീന്‍ എ.ഡിയുടെ ഗ്രൗണ്ട് സീറോ എന്ന ആല്‍ബം തുടങ്ങുന്നത്. warplane ഒരു കൊച്ചു കുട്ടി കളിച്ചുകൊണ്ടിരിക്കുന്നിടത്ത് ബോംബ് ഇടുന്ന കണ്‍സെപ്റ്റോടെയാണ് ഗ്രൗണ്ട് സീറോ തുടങ്ങുന്നത്. ഈ വരികളെഴുതിയത് വിജുവാണ്. പക്ഷേ തീക്കോയിയില്‍ വെള്ളച്ചാട്ടത്തില്‍ ഉണ്ടായ അപകടത്തില്‍ വിജുവിന് ലോകത്തില്‍ നിന്നു മടക്കിക്കൊണ്ടുപോയി .വിജു വിന്‍റെ ഓര്‍മയ്ക്കാണ് ഗ്രൗണ്ട് സീറോ സമര്‍പ്പിച്ചിരിക്കുന്നത്. മൂന്നുമാസം കൊണ്ട് ഗ്രൗണ്ട് സീറോ 17000 കോപ്പികളാണ് വിറ്റഴിഞ്ഞത്. ഡിവിന്‍‍ ‍ഡാ വിഡാലോഗാ, ഗോള്‍ ഗോള്‍ ഗോള്‍ ഫെയിം റിക്കിമാര്‍ട്ടിന്‍റെ ആദ്യ ആല്‍ബം രണ്ടരവര്‍ഷം കൊണ്ടാണ് 14000 കോപ്പികള്‍ വിറ്റഴിഞ്ഞത് എന്നു കൂടി പറയുന്പോഴേ തേര്‍ട്ടീന്‍ എഡിയുടെ വിജയഗാഥ പൂര്‍ത്തിയാവൂ.





തേര്‍ട്ടീന്‍ എഡിയുടെ രണ്ടാമത്തെ ആല്‍ബം ടഫ് ഓണ്‍ദ സ്ട്രീറ്റും വന്‍ ഹിറ്റായി.

my guitar weeps like a messiah
your body will move throughthe rings of fire
like shots of ecstacy
we will rock your destiny
ഇത് ടഫ് ഓണ്‍ ദ സ്ട്രീറ്റിലെ shots of ecstacyഎന്ന പാട്ടിലെ വരികളാണ്. ഇന്ത്യന്‍ റോക് ബാന്‍ഡില്‍ വരുന്ന വളരെ വ്യത്യസ്തമായ ഒന്ന്.
രണ്ട് ആല്‍ബങ്ങളുടെയും ഹിറ്റ് തേര്‍ട്ടീന്‍ എഡിക്ക് വന്‍ പ്രശസ്തി നേടിക്കൊടുത്തു.ഇട്ക്കെപ്പോഴോ ഗ്ലെന്‍ ലാറിവ് എന്ന അപാരമായ ശബ്ദനിയന്ത്രണമുള്ള തേര്‍ട്ടീന്‍ എഡിയുടെ വോക്കലിസ്റ്റിന്‍റെ ശബ്ദത്തിന് പ്രശ്നം പറ്റി. ഗ്ലെന്‍ പിന്നീട് കടുത്ത ദൈവവിശ്വാസത്തിലായിരുന്നു. പിന്നീട് ഗോസ്പല്‍ബാന്‍ഡിലേക്ക് ചുവടുമാറി. ഇപ്പോള്‍ പോട്ട ധ്യാനകേന്ദ്രത്തില്‍ പാടുന്നു.





ണ്ട് ആല്‍ബങ്ങളും പുറത്തിറങ്ങിക്കഴിഞ്ഞാണ് ഇപ്പോഴത്തെ വോക്കലിസ്റ്റ് ജോര്‍ജ് പീറ്റര്‍ തേര്‍ട്ടീന്‍ എഡിയിലെത്തുന്നത്. പിന്‍സണ്‍ കൊറിയ ചോസണ്‍ എന്ന കൊച്ചിയിലെ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നു. എലോയ് ഐസക് വിദേശത്താണ്. ജോര്‍ജ് പീറ്റര്‍ എ ആര്‍ റഹ്മാനൊപ്പമാണ്.
തേര്‍ട്ടീന്‍ എഡി വീണ്ടും ഒരുമിച്ചു.എയര്‍ടെല്ലിന്‍റെ പ്രോഗ്രാം. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം. സാക്ഷിയാകണമെന്നുണ്ടായിരുന്നു സാധിക്കില്ല.-

(ഗ്ലെന്‍ ഇപ്പോഴത്തെ കൂട്ടായ്മയിലില്ല. ഗോസ്പല്‍ ബാന്‍ഡില്‍ മാത്രമേ പാടുള്ളൂ എന്ന തീരുമാനത്തെത്തുടര്‍ന്നാണിതെന്നറിയുന്നു. )
തേര്‍ട്ടീന്‍ എഡിയുടെ പുതിയ ആല്‍ബം ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്നാണ് പിന്‍സണ്‍ അങ്കിള്‍ പറഞ്ഞത്. ചെന്നൈയിലെ ഏ ആര്‍ റഹ്മാന്‍റെ സ്റ്റുഡിയോയില്‍ വച്ചാണ് റിക്കാര്‍ഡിങ്. ഹിന്ദിയും ഇംഗ്ലീഷും മലയാളവും ഈ ആല്‍ബത്തിലുണ്ടാവും. ഹിന്ദി വരികളെഴുതുന്നത് മെഹ്ബൂബ് .


തൊണ്ണൂറുകളില്‍ തേര്‍ട്ടീന്‍ എഡിക്കൊപ്പം മറ്റു കുറേ ബാന്‍ഡുകളും രംഗത്തെത്തിയിരുന്നു. എവര്‍ ഗ്രീന്‍, എക്സോഡസ് തുടങ്ങിയവ. സുന്ദരമായ സംഗീതം സൃഷ്ടിക്കാന്‍ ഇവര്‍ക്കായെങ്കിലും തേര്‍ട്ടീന്‍ എഡിയുടെ പ്രഭയില്‍ മുങ്ങിപ്പോയവ. (ഇവയെക്കുറിച്ച് പറയാം വരട്ടെ...)



മദര്‍ജെയ്നാണ് (motherjane)ഇപ്പോള്‍ ഇന്ത്യയിലതന്നെ ഏറ്റവും പ്രശസ്തമായ കൊച്ചിന്‍ ബാന്‍ഡ് .ഇവരുടെ ആദ്യ ആല്‍ബം മൈന്‍ഡ് സ്ട്രീറ്റ് 2003 ലെ ഇന്ത്യയിലെ മികച്ച ആല്‍ബമായിരുന്നു.ഇനി മദര്‍ജെയ്നിനെക്കുറിച്ച്.

90കളുടെ മധ്യത്തില്‍ തേര്‍ട്ടീന്‍ എഡി അവശേഷിപ്പിച്ച നിശബ്ദതയിലേക്കാണ് മദര്‍ജെയ്ന്‍ പൊട്ടിവീണത്. എന്നാല്‍ മദര്‍ജെയ്ന്‍ വരുന്പോള്‍ കൊച്ചിയുടെ സംഗീതലഹരികളില്‍ നിറയാന്‍ മറ്റു റോക് ബാന്‍ഡുകള്‍ ഇല്ലായിരുന്നു എന്ന ധാരണവേണ്ട. ഹോട്ടല്‍ ബാന്‍ഡുകള്‍ എന്ന ചിലന്തിവലയില്‍ കുടുങ്ങിപ്പോയ കുറേ ബാന്‍ഡുകള്‍ അപ്പോഴുമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ അത്തരമൊരു ബാന്‍ഡാണ് മദര്‍ജെയ്നിനു വഴിതെളിച്ചത്. മദര്‍ജെയ്നിലെ ജോണ്‍ ഉള്‍പ്പെടെയുള്ളവരുടെ കോളജ്കാലം. കോളജിലെ ഒരു പരിപാടിക്ക് ഷോ അവതരിപ്പിക്കാന്‍ വരാമെന്നു പറഞ്ഞ ഒരു പ്രശസ്തമായ ബാന്‍ഡ് പൊടുന്നനെ കാലുമാറിയപ്പോള്‍ അല്പസ്വല്പം ഡ്രസും ഗിറ്റാറുമൊക്കെ മീട്ടനറിയാവുന്ന സംഘാടകര്‍ക്കു തോന്നിയ ഒരു കൗതുകം(ജോണ്‍ കോളജിലെ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായിരുന്നു) . ആ കൗതുകത്തില്‍ നിന്നാണ് മദര്‍ജെയ്ന്‍ യാത്ര തുടങ്ങുന്നത്. കോളജ് വിട്ടപ്പോള്‍ സംഗീതത്തിലലിഞ്ഞു നടന്ന അവര്‍ക്ക് പിന്നിട് റോക് സംഗീതത്തിന്‍റെ ചടുലതാളത്തെ മനസില്‍ നിന്നു പറിച്ചു മാറ്റാനൊത്തില്ല. അവര്‍ ദ്രുതതാളത്തിന്‍റെ ചുവടുകളിലേക്കു മടങ്ങാന്‍ തീരുമാനിച്ചു.

1996മാര്‍ച്ച് 16ന് മദര്‍ജെയ്ന്‍ പ്രൊഫഷനല്‍ സംഗീത രംഗത്തേക്കു പിറന്നു വീണു. ഡ്രംസില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന ജോണായിരുന്നു ശില്പി. ലാജി ജോര്‍ജ് എന്ന വോക്കലിസ്റ്റും റെക്സും മിഥുനുമായിരുന്നു ഗിറ്റാറില്‍. ബേസ് ഗിറ്റാറില്‍ ക്ലൈഡ് റൊസാരിയോ എന്ന ആംഗ്ലോ ഇന്ത്യനും. 1997ല്‍ മദര്‍ജെയ്ന്‍ 3 ഗാനങ്ങള്‍ പുറത്തിറക്കി. ഈ ഗാനങ്ങള്‍ കേരളത്തിനു പുറത്താണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പതുക്കെ പതുക്കെ തേര്‍ട്ടീന്‍ ഒഴിച്ചിട്ടു പോയ സിംഹാസനം മദര്‍ജെയ്ന്‍ പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ തേര്‍ട്ടീന്‍ എഡി മദര്‍ജെയ്നിനെ സ്വാധീനിച്ചിട്ടുണ്ടെന്നു കരുതാന്‍ വയ്യ. കാരണമുണ്ട്, രണ്ടു പേരുടെയും പാട്ടുകള്‍ രണ്ടു ധ്രുവങ്ങളിലാണെന്നതു തന്നെ.

തിനിടയില്‍ മദര്‍ജെയ്നിന്‍റെ ലൈനപ്പ് കൂടുതല്‍ മികവിലേക്കെത്തി പുതിയ താരങ്ങളുമായി. സുരാജ് മാണി എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍ മദര്‍ജെയ്നിലേക്ക് പുതിയ വോക്കലിസ്റ്റായി എത്തി. ലീഡ് ഗിറ്റാറില്‍ വിസ്മയങ്ങളുമായി ഗിറ്റാര്‍ ഗോഡ് എന്ന ബൈജുവും റിഥം ഗിറ്റാറില്‍ മാന്ത്രിക സ്പര്‍ശവുമായി ദീപുവും മദര്‍ജെയ്നിന്‍റെ ഭാഗമായി. (ലാജി എന്ന വോക്കലിസ്റ്റ് മദര്‍ജെയ്ന്‍ വിട്ടതിനു ശേഷം ഒരു വര്‍ഷത്തോളം കൊച്ചിയിലെ ഹോട്ടലില്‍ മദര്‍ജെയ്ന്‍ വോക്കലിസ്റ്റില്ലാതെ മെറ്റല്‍ സോംഗുകളില്‍ മുഴുകി. ) സൂരജ് എത്തിയതോടെ മദര്‍ജെയ്ന്‍ ഹോട്ടല്‍ പ്രകടനങ്ങള്‍ മതിയാക്കി. സ്വന്തമായി ഒരാല്‍ബം എന്ന സ്വപ്നത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. അതൊരു സംഗീതചരിത്രത്തിന്‍റെ തുടക്കമായിരുന്നു.

insane biographyഎന്ന മദര്‍ജെയ്നിന്‍റെ ആദ്യ ആല്‍ബം 2001അവസാനം പുറത്തിറങ്ങി. ഈ ആല്‍ബത്തിലെ mindstreetഎന്ന ഗാനം ലോകമെന്പാടുമുള്ള റോക് പ്രേമികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു.




Mmm, I take a step

in my sleep,

The id lies bleeding in mindstreet.

My angel's shot, full of holes

But now I know how to get him home.

In this world,

made of myth,

The rules change with every beat.

There's magic

in the air,

'Cos here the gods hear your prayer.

ല്ലാ ബീറ്റിലും ചരിത്രം മാറിമറിയുന്ന ലോകത്ത് മദര്‍ജെയ്നിന്‍റെ പ്രാര്‍ഥന ദൈവം കേട്ടിരിക്കണം. ഇന്‍സെയിന്‍ ബയോഗ്രഫി ലോകമെന്പാടും ഹിറ്റായി. 9പാട്ടുകളാണ് ഇന്‍സെയിന്‍ ബയോഗ്രഫിയില്‍ ഉണ്ടായിരുന്നത്. 1. Disllusioned2. Questions3. Mindstreet4. Maya5. Soul Corporation6. Prison Chains7. An Ode to Life8. Walk On9. Shh..Listen എന്നിവയായിരുന്നു ഗാനങ്ങള്‍. 2002॥2003ലെ ഇന്ത്യയിലെ മികച്ച റോക് ആല്‍ബമായി ഇന്‍സെയിന്‍ ബയോഗ്രഫി തിരഞ്ഞെടുക്കപ്പെട്ടു.

DNA NETWORKമദര്‍ദജെയ്നിന്‍റെ ലൈവ് ഷോ ഇന്ത്യയിലെ മികച്ച 3ലൈവ് ഷോകളിലൊന്നായി തിരഞ്ഞെടുത്തു.മൂന്നു ഭൂഖണ്ഡങ്ങളിലെ റേഡിയോ സ്റ്റേഷനുകളിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന ആല്‍ബം എന്ന പ്രശസ്തി നേടിയ ഒരേ ഒരുഇന്ത്യന്‍ആല്‍ബമായി ഇന്‍സെയിന്‍ ബയോഗ്രഫി.ലോകത്തിലെ മികച്ച ആല്‍ബങ്ങളിലെ ഗാനങ്ങള്‍ കൂട്ടിയിണക്കി 2004 ല്‍ ജപ്പാനില്‍ റിലീസ് ചെയ്ത“Geki Teki Metal" എന്ന (ഇ‍ര്‍നാഷണല്‍ റോക് കംപയിലേഷന്‍ ആല്‍ബം) ആല്‍ബത്തില്‍ ഇടം പിടിക്കാന്‍ മദര്‍ജെയ്നിന്‍റെ സോള്‍ കോര്‍പറേഷന്‍ എന്ന ഗാനത്തിനായി.ഈ പ്രശസ്തിയിലേക്കെത്തുന്ന ആദ്യ തെക്കേ ഇന്ത്യന്‍ ബാന്‍ഡായി മദര്‍ജെയ്ന്‍.യു•എസ് റേഡിയോയില്‍ റഷ്, ജെനസിസ് എന്നീ റോക് ബാന്‍ഡുകള്‍ക്കൊപ്പം മദര്‍ജെയ്നിന്‍റെ മൈന്‍ഡ് സ്ട്രീറ്റും പ്ലേ ചെയ്യപ്പെട്ടു.ന്‍ഡ് സ്ട്രീറ്റ് എന്ന ഹിറ്റ് ഗാനം എയര്‍ടെല്ലിന്‍റെ ഹല്ലോ ട്യൂണായി ലഭിക്കുന്നുണ്ട്.

പുരികം ചുളിക്കേണ്ട കൊച്ചിയിലെ ഒരുറോക്ബാന്‍‍ഡാണോ ഇത്രയും ഉയരെ എന്നു വിചാരിക്കുമെന്നറിയാം. കേരളത്തിന്‍റെ പാരന്പര്യ സംഗീതത്തില്‍ നിന്നുമാറി പാശ്ചാത്യസംഗീതത്തെ മനസാ വരിച്ചവര്‍ തീര്‍ക്കുന്ന ചടുലസംഗീതത്തിന് പാശ്ചാത്യ ആരാധകരും ഏറെ.


പ്പോള്‍ മദര്‍ജെയ്നിന്‍റെ പുതിയ ആല്‍ബം മക്തൂബ് റിലീസിങ്ങിനു തയാറെടുക്കുന്നു. 8പാട്ടുകളാണ് ഇതിലുള്ളത്.ഇതില്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ broken ഇപ്പോഴേ ഹിറ്റായിക്കഴിഞ്ഞു.ഗിറ്റാറും മികച്ച വരികളും ഈ ഗാനത്തെ അപൂര്‍വമായ അനുഭവമാക്കുകയാണ്.


We’ve all ,

we’ve all been broken

Shattered,left mute with regrets unspoken

We’ve all loved and lost

Been forsaken, repented our deepest trust

We’ve all wondered why

Destiny picked us to cry

Why faith has to be tested,

& life doesn’t turn out the way intended।


We’re mended, mended to be broken

Yet human clay believes itself golden

Stunning in its courage to be happy

As wild elations tempered with black melancholy

വരികള്‍ഹൃദയം പിളര്‍ന്നു കടന്നുപോകുന്നു.സംഗീതമാണ് ലോകത്തെ ഏറ്റവും വലിയ ലഹരി എന്നു പ്രത്യയശാസ്ത്രം വരികളിലും മനസിലും നിറയ്ക്കുന്ന മദര്‍ജെയ്നിനു ലോകത്തോടു പറയാനുള്ളത് ഇതാണ്.

I’m the immortal, baptized in fire

Unable to die unless I desire

I’m the light piercing the darkest dawn

I’m the human spirit, walking on.”

ഇന്‍സെയിന്‍ ബയോഗ്രഫിയിലെ walkon ലെ വരികള്‍...

മദര്‍ജെയ്ന്‍ വിജയങ്ങളിലേക്ക് walk ചെയ്യട്ടേ.


ഇതിലൂടെ മദര്ജെയ്നിലേക്ക് പ്രവേശിക്കാം.




കൊച്ചിയിലെ റോക് വിശേഷങ്ങള്‍ തീരുന്നില്ല.ഇപ്പോഴും ഗവേഷണത്തിലാണ്.എഴുതാം........