Monday, March 31, 2008

Who will erase the ruthlessness hidden in innocent blood




The war in Iraq has changed the face of war reporting forever, but it will be a long time before the full implications come to be realised,


Richard Sambrook.


BBC's director of news


ചോരക്കറ പുരണ്ട ഒരു കാലഘട്ടത്തിന്‍റെ 15ാം വാര്‍ഷികമാണ്. 2003മാര്‍ച്ച് 23മുതല്‍ മെയ്1വരെ നീണ്ട അധിനിവേശം. അമേരിക്ക ഇറാക്കില്‍ നടത്തിയ അധിനിവേശത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത് സുഹൃത്തേ. ഇറാക്കിലെ കൂട്ടസംഹാരശേഷിയുള്ള (weapons of mass ദിസ്ട്രുച്റേന്‍) ആയുധങ്ങളുണ്ടെന്ന ഗീബല്സ് തന്ത്രവുമായി ജോര്‍ജ് ഡബ്ലു ബുഷും ടോണിബ്ലയറും ചേര്‍ന്നു നടത്തിയ ഒരു നാടകത്തിന്‍റെ ഓര്‍മയ്ക്ക് ചില വരികള്‍. അല്ലെങ്കില്‍ നമുക്കതു വിടാം. യുദ്ധത്തിലേക്ക് തിരിച്ചു വച്ച ക്യാമറക്കാഴ്ചയുടെ ചില അകംപൊരുളായാലോ....


ഇറാക്കിലെ വാര്‍ ഓണ്‍ ടെറല്‍ എന്നു പറഞ്ഞു തുടങ്ങാനാവില്ല, കാരണം വാര്‍ ഓണ്‍ ടെറര്‍ എന്ന വാചകം ഇപ്പോഴില്ല തന്നെ. യുദ്ധത്തിനു രണ്ടു വര്‍ഷത്തിനു ശേഷം ബുഷ് ഭരണകൂടം അതിന്‍റെ പേരുമാറ്റിയിരുന്നു. 2005മെയില്‍ ഇത് "GSAVE ആയി. അതായത് ഗ്ലോബല്‍ സ്ട്രഗിള്‍ എഗൈന്‍സ്റ്റ് വയലന്‍റ് എക്സ്ട്രീമിസം എന്ന്. വയലന്‍റ് എക്ട്രീമിസത്തിനെതിരെയുള്ള ദീര്‍ഘകാല യുദ്ധത്തിന് തയാറെടുക്കാനാഹ്വാനം ചെയ്ത് ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് നടത്തിയ പ്രസംഗത്തില്‍ ഈ പദമുപയോഗിച്ചിരുന്നു.


ഭീകരവാദത്തിനെതിരെയുള്ള യുദ്ധവും അക്രമാസക്തമായ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടവും തമ്മില്‍ എന്തു വ്യത്യാസമെന്നു ചോദിക്കരുത്. വര്‍ണക്കടലാസില്‍ പൊതിഞ്ഞ ഒരു എലിവിഷം മിഠായി എന്നു ഉത്തരം പറയേണ്ടി വരും. ഇതാണ് സര്‍ക്കാരിന്‍റെ മാധ്യമ അജണ്ട.

jingoismനിറഞ്ഞാടിയ മാധ്യമറിപ്പോര്‍ട്ടുകളായിരുന്നു പ്രധാന അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്നത്. അല്ലെങ്കില്‍ അവ നിറഞ്ഞൊഴുകിയ ചാനലുകള്‍ക്ക് മാത്രമാണ് റേറ്റിങ് കൂടിയത്. ആഗോള മാധ്യമഭീകരന്‍ റൂപര്‍ട് മര്‍ഡോകിന്‍റെ ഫോക്സ് ന്യൂസും. എന്‍ ബി സിയുടെ എം എസ് എന്‍ ബി സിയും അമേരിക്കന്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനയുണ്ടാക്കി. ഫോക്സ് ന്യൂസ് യുദ്ധത്തിനായി പ്രത്യേകമുണ്ടാക്കിയ ന്യൂസ് ലോഗോയില്‍ അമേരിക്കന്‍ പതാകയും ഓപ്പറേഷന്‍ ഇറാക്കി ഫ്രീഡമെന്നും എഴുതിച്ചേര്‍ത്തു. സെപ്റ്റംബര്‍11ആക്രമണത്തിനു ശേഷം ഇങ്ങനെയായിരുന്നു ഫോക്സ് ന്യൂസ് പ്രത്യക്ഷപ്പെട്ടതെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഇടയ്ക്കിടെ വാര്‍ത്താ അവതാരകര്‍ യുദ്ധത്തിനനുകൂലമായി കമന്‍റുകള്‍ നടത്തുകപോലും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

യുദ്ധത്തെ അനുകൂലിച്ച് അമേരിക്കന്‍ പക്ഷപാതവുമായി റിപ്പോര്‍ട്ടു ചെയ്ത എം എസ്എന്‍ബിസിയെയും കേബിള്‍ ലൈസ് നെറ്റ്വര്‍ക്ക് എന്ന് അസൂയാലുക്കള്‍ പറയുന്ന സിഎന്‍എന്നെയും പിന്നിലാക്കി ഫോക്സ് ന്യൂസ് ഒന്നാമതെത്തി. ഇറാക്കില്‍ മാരകമായ ആയുധങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് പിന്നീട് ഇതില്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും ഫോക്സ് ന്യൂസ് അതിന്‍റെ പാതയില്‍ നിന്നു.

അമേരിക്കന്‍ റിപ്പോര്‍ട്ടുകള്‍ക്ക് എതിര്‍ വലയം തീര്‍ത്ത് അല്‍ജസീറയായിരുന്നു. എന്നാല്‍ യുദ്ധം പക്ഷപാതമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ അല്‍ജസീറയ്ക്കായി എന്നു കരുതേണ്ടതില്ല. കൊല്ലപ്പെടുന്ന ഇറാക്കികളെ രക്തസാക്ഷികള്‍ എന്നു വിളിക്കുന്ന റിപ്പോര്‍ട്ടുകളായിരുന്നു അത്.

വേണമെങ്കില്‍ നമുക്ക് അല്‍ജസീറയോടൊപ്പം നില്‍ക്കാം. oppressedനൊപ്പം നില്‍ക്കുന്നവരായി. എന്നാല്‍ വാര്‍ത്തയെക്കുറിച്ചു പറയുന്പോള്‍ അത് അടിച്ചമര്‍‍ത്തപ്പെടുന്നവനും അടിച്ചമര്‍ത്തുന്നവനും വേണ്ടിയല്ലാതെ റിപ്പോര്‍ട്ടു ചെയ്യുകയല്ലേ വേണ്ടത്. എംബഡഡ് റിപ്പോര്‍ട്ടര്‍മാര്‍ സൃഷ്ടിക്കുന്ന പുകമറ വാര്‍ത്തകളില്‍ നിന്നും രാജ്യസ്നേഹം സൃഷ്ടിക്കുന്ന വാര്‍ത്തകളില്‍ നിന്നും വേറിട്ട് വാര്‍ത്തകളെ കാണണ്ടേ...ഒരു ചോദ്യം എറിഞ്ഞു തരുന്നു.

വാര്‍ത്തകള്‍ക്കായി ഫിര്‍ഡസ് സ്വകയറില്‍ സദ്ദാംഹുസൈന്‍റെ പ്രതിമ തകര്‍ക്കല്‍ മാധ്യമങ്ങള്‍ക്കു വേണ്ടി സൃഷ്ടിച്ച തന്ത്രമായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീടാണ് പുറത്തു വന്നത്. യാഥാര്‍ഥ്യം അനുവഭിച്ചവര്‍ക്കേ അറിയൂ.

വെടിയേറ്റവനും വെടിയുതിര്‍ത്തവനും ഇടയില്‍ നിന്ന് റിപ്പോര്‍്ട്ട് ചെയ്യുന്പോള്‍ സ്ത്യമറിയിക്കുക എന്നതിനുമപ്പുറം വെടിയേറ്റവന്‍റെ കൂടെ നില്‍ക്കേണ്ടതുണ്ടോ.....ചോദ്യമാണ് ചോദ്യം അവശേഷിക്കുന്നു.

ചോദ്യമെന്തായാലും ഒടുവില്‍ നെരൂദയുടെ വരികളാണ് നാവിലെത്തുന്നത്


Perhaps this war will pass like the others

which divided us,leaving us dead,

killing us along with the killers

but the shame of this time puts its burning fingers to our faces.

Who will erase the ruthlessness hidden in innocent blood?

" Pablo Neruda, The Water Song Ends, 1967

23 comments:

rathisukam said...

"ആദിത്യനും രാധയും മറ്റുചിലരും" എന്ന നോവലില്‍ എം. മുകുന്ദന്‍ എഴുതിയിടുന്നു......... ***ഇത് ENTROPY BAROMETER*** വഴിതെറ്റിയേക്കാവുന്ന ചിന്തകളുടെ മര്‍ദമാപിനി,കാഴ്ചയുടെ മെര്‍ക്കുറിയില്‍ തെളിയുന്ന ജീവിതത്തിന്‍റെ മര്‍ദമാപിനി

മൂര്‍ത്തി said...

ഒരു പക്ഷെ, അമേരിക്കായാണേറ്റവും വലിയ ഭീകരന്‍ എന്ന വാദം അവരും ശരിവെക്കുകയായിരിക്കും. മുട്ടുശാന്തിക്ക് ഒരു പേരുമാറ്റം..

പ്രസക്തമായ പോസ്റ്റ്..

ഗുപ്തന്‍ said...

ഇറാക്ക് എന്ന പരമാധികാരരാഷ്ട്രത്തിനു നേരേ നടത്തിയ കടന്നുകയറ്റത്തിനൊരു ന്യായീകരണവും ഇല്ല. അന്യായമായ യുദ്ധത്തില്‍ പൊലിയുന്ന ജീവിതങ്ങള്‍ക്ക് നഷ്ടപ്പെടുന്ന ജീവിതസാഹചര്യങ്ങള്‍ക്ക് മുഴുവന്‍ രാഷ്ട്രീയമായ ഉത്തരവാദിത്വവും അമേരിക്കന്‍ ഗവണ്മെന്റിനുള്ളതാണ്. ഇനി ഇങ്ങനെ ഒരു കടന്നുകയറ്റം എന്ത് അതിക്രമത്തിന്റെ പേരില്‍ ആണെങ്കിലും ഉണ്ടായിക്കൂടാ.

പക്ഷേ മൂര്‍ത്തിമാഷേ അമേരിക്കയുടെ രാഷ്ട്രീയമായ പരാജയവും കാടത്തവും കാരണം യുദ്ധം ഭീകരവാദം ആണെന്ന് പറയാന്‍ പാടില്ല. ഫലങ്ങള്‍ ഒന്നുതന്നെ ആവും. അന്യായമായ യുദ്ധം അന്യാ‍യമായ യുദ്ധം മാത്രമാണ്. അതിനെതിരേ യുദ്ധം ചെയ്യുന്നതില്‍ അന്തസ്സുണ്ട്. ഒളിപ്പോരാണെങ്കില്‍ പോലും. ഭീകരത മറ്റൊന്നാണ്. ഒരിക്കലും ന്യ്യായീകരിക്കാനാവാത്ത ഒന്ന്. രണ്ടിനെയും തുല്ല്യപ്പെടുത്തുന്നത് അപകടകരമായ രാഷ്ട്രീയഭാഷയാണ്. മാഷിനെപോലെ പൊലിറ്റിക്കലി അവയര്‍ ആയ ആള്‍ക്കാര്‍ ഒഴിവാക്കേണ്ടുന്ന ഭാഷ.

മൂര്‍ത്തി said...

ഗുപ്തരേ,
നന്ദി..എന്റെ കമന്റ് അല്പം പരിഹാസച്ചുവയുള്ളതായിരുന്നു. അങ്ങിനെയാണ് ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചത്. മൊത്തത്തില്‍ യൂഫിമിസം കൊണ്ട് ആളെ വടിയാക്കുന്ന രീതി ഉണ്ടല്ലോ. അതിനെ കളിയാക്കുകയായിരുന്നു എന്റെ ഉദ്ദേശം.

അമേരിക്കയാണേറ്റവും വലിയ ഭീകരന്‍ എന്നത് പൊതുവെ ചോംസ്കി മുതല്‍പ്പേര്‍ പറഞ്ഞിട്ടുള്ളതുമാണ്. യുദ്ധവും ഭീകരവാദവും തമ്മിലുള്ള കമ്പാരിസണ്‍ ഞാന്‍ ചെയ്തില്ല. ഞാന്‍ എന്തായാലും അത് ഉദ്ദേശിച്ചിട്ടില്ല. ഇറാഖില്‍ നടന്നതിനെയൊക്കെ യുദ്ധം എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അധിനിവേശം ഒരു ഭീകരപ്രവര്‍ത്തനം അല്ലേ? ലോകത്തിലെ ഒരു നിയമവും ഉടമ്പടിയും ഒന്നും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന അഹങ്കാരത്തിന്റെയൊക്കെ പുറത്ത് ചെയ്യുന്ന കാര്യങ്ങളെ യുദ്ധം എന്ന് വിളിക്കേണ്ടത് അവരുടെ ആവശ്യമാണ്. അത് ഒരു ഭീകരപ്രവര്‍ത്തനം തന്നെയാണെന്ന് എന്റെ അഭിപ്രായം.ആ രീതിയില്‍ എന്റെ കമന്റ് എടുത്താല്‍ മതി.

ഒരു ഇന്ത്യാ-പാക് യുദ്ധം, ഇന്ത്യ ചീന യുദ്ധം. ഇതിലെ യുദ്ധം ഭീകരപ്രവര്‍ത്തനം അല്ല. സാധാരണഗതിയില്‍. അതില്‍ സംശയമില്ല.

ഗുപ്തന്‍ said...

അധിനിവേശവും അന്യായമായി ചെറുത്തില്‍പ്പിന്റെ ഒരു സാഹചര്യം ഒരു ജനതയില്‍ അടിച്ചേല്‍പ്പിക്കുന്നതും ഭീകരമായ പ്രവര്‍ത്തനമാണ്- തീര്‍ച്ചയായും. ഭീകരപ്രവര്‍ത്തനം അല്ല.

യുദ്ധത്തില്‍ രാഷ്ട്രാന്തരതലത്തില്‍ പരിമിതമായെങ്കിലും അംഗീകരിക്കപ്പെട്ട ഒരു പോലിറ്റിക്കല്‍ പ്രോസസ് ആമുഖമായി ഉണ്ടാകും. അതുകൊണ്ടാണ് കാര്‍ഗിലില്‍ പാകിസ്ഥാന്‍ കാര്‍ ചെയ്തത് ‘നുഴഞ്ഞുകയറ്റവും’ ഇന്ത്യയുടെ മറുപടി യുദ്ധവും ആകുന്നത്. ഇറാക്ക് യുദ്ധത്തിന്റെ കാര്യത്തില്‍ പതിറ്റാണ്ട് നീണ്ട പൊലിറ്റിക്കല്‍ പ്രോസസ് ഉണ്ടായിരുന്നു. ആ പ്രോസസ് അമേരിക്ക് വഴിവിട്ട് മാനിപ്പുലേറ്റ് ചെയ്തു എന്നത് സത്യം. അതുകൊണ്ടാണ് യുദ്ധം അന്യായമാകുന്നത്.

ഭീകരപ്രവര്‍ത്തനത്തില്‍ ചെയ്യുന്നത്
1.നിരായുധരും
2.നിരപരാധികളുമാ‍യ ആളുകളെ
3.മുന്നറിയിപ്പുകളില്ലാതെ
4.അവരുടെ സാധാരണ സിവിലിയന്‍ ജീവിതസാഹചര്യങ്ങളില്‍ ആക്രമിക്കുന്നതുവഴി
5.ഒരു സ്റ്റേറ്റിനെയോ സാമൂഹ്യസംവിധാനത്തെയോ സമ്മര്‍ദ്ധത്തില്‍ ആക്കാന്‍
6.ഭയം എന്ന ആയുധം ഉപയോഗിക്കുകയാണ്.

യുദ്ധത്തില്‍ പൊളിറ്റിക്കലായി വിഷയം അവസാനിപ്പിക്കാന്‍ സിവിലിയന്‍ ഗവണ്മെന്റിന് ചുരുങ്ങിയതെങ്കിലും സമയം അനുവദിക്കുന്നുണ്ട്. ആക്രമണത്തിന്റെ പ്രൈമറി ടാര്‍ഗറ്റ് സിവിലിയന്‍ ഭരണകൂടമോ ജനങ്ങളോ അല്ല. (അഫ്ഗാനിസ്ഥാനില്‍ ശരിയായും ഇറാക്കില്‍ വാചകക്കസര്‍ത്തിലൂടെയും അമേരിക്ക ഗവണ്മെന്റ് സിവിലിയന്‍ ഗവണ്മെന്റ് അല്ല എന്ന് തീര്‍പ്പുകല്‍പ്പിച്ചിരുന്നു എന്നത് ഓര്‍ക്കുക.)

അമേരിക്ക കവെര്‍ട്ട് ആയി ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട്. മുന്‍പ് അഫാഗാനിസ്ഥാനിലും ദശാബ്ദങ്ങളായി (ഇപ്പോഴും) തെക്കന്‍ അമേരിക്കയിലും അഫ്രിക്കയിലും ഉള്ള പലരാജ്യങ്ങളിലും രഹസ്യമായ ആയുധക്കടത്തും ഉപജാപവും വഴി പോലിറ്റിക്കല്‍ സിറ്റുവേഷന്‍ മാനിപ്പുലേറ്റ് ചെയ്ത് ഭയം വിറ്റ് ആയുധക്കച്ചവടവും രാഷ്ട്രിയനിയന്ത്രണവും ഉറപ്പുവരുത്തന്നതാണ് അത്. ഒരുപക്ഷേ ചോംസ്കി ഒക്കെ ആ പശ്ചാത്തലത്തില്‍ നിന്നായിരിക്കണം സംസാരിക്കുന്നത്.

യുദ്ധത്തെ ഭീകരപ്രവര്‍ത്തനം എന്നുവിളിക്കുന്നതിലെ ഏറ്റവും വലിയ അപകടം മറിച്ചും ശരിയാണെന്ന് അതു തോന്നിപ്പിക്കുന്നു എന്നതാണ്. ഭീകരപ്രവര്‍ത്തനം യുദ്ധം എന്ന കാറ്റഗറിയിലേക്ക് കൂടുമാറിയാല്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാമല്ലോ.

ഗുപ്തന്‍ said...

അവസാന പാരഗ്രാഫില്‍ ഉദ്ധേശിച്ചത് പാവപ്പെട്ടവന്റെ യുദ്ധം ആണ് ഭീകരപ്രവര്‍ത്തനം എന്ന ആശയം പ്രചരിപ്പിക്കാന്‍ നക്സലേറ്റുകള്‍ മുതല്‍ - LTTE, the militant wing of Eta in Spain, Palestinian militiants അങ്ങനെ - പലരും നടത്തിയിട്ടുള്ള ശ്രമങ്ങളേയാണ്. അനുകൂലിക്കാനാവില്ല. ഒരു തരത്തിലും.

മൂര്‍ത്തി said...

വൈകീട്ട് കാണാം..ഇപ്പോള്‍ ഇത്തിരി തിരക്കില്‍.
qw_er_ty

മൂര്‍ത്തി said...

യുദ്ധത്തെ, ഇന്നുപയോഗിക്കുന്ന അര്‍ത്ഥത്തിലുള്ള യുദ്ധത്തെ ഭീകരപ്രവര്‍ത്തനം എന്ന് വിളിച്ചില്ല എന്ന് ഒന്നുകൂടി പറയട്ടെ. :) യുദ്ധം എന്ന് ഓമനപ്പേരിട്ട് കാട്ടിക്കൂട്ടുന്നതിനെ മാത്രമേ അങ്ങിനെ വിശേഷിപ്പിച്ചുള്ളൂ.

നുണകളുടെ കൂമ്പാരം തന്നെ ഉണ്ടാക്കി, ന്യായീകരണങ്ങള്‍ ഉണ്ടാക്കിയെടുത്ത് സംഗതികള്‍ മാനിപുലേറ്റ് ചെയ്യുന്നതിനെ പൊളിറ്റിക്കല്‍ പ്രോസസ് എന്ന് വിളിക്കാമോ എന്നറിയില്ല. ബലത്തിനാളാണ് എന്നത് കൊണ്ട് മാത്രമല്ലേ അത് നടക്കുന്നത്? അതൊക്കെ വിട്ടാലും, ഇറാഖിലെ സ്വകാര്യ സൈനിക കോണ്ട്രാക്ടര്‍മാരുടെ കാര്യം നോക്കുക. അവരുടെ എണ്ണം ഒരു റെക്കോര്‍ഡ് അല്ലേ? മറ്റേതൊക്കെയോ രാജ്യത്തിലെ പൌരന്മാര്‍ ഒരു ‘ജോലി’ എന്ന നിലയില്‍ അമേരിക്കക്കു വേണ്ടി ഇറാഖില്‍ പ്രവര്‍ത്തിക്കുകയല്ലേ? ഇതിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം എന്ന കണ്‍സെപ്റ്റ് തന്നെ മാറുകയല്ലേ? ഇറാഖ് അമേരിക്കയെ ആക്രമിക്കുന്നില്ല എന്നതും മറ്റൊരു പോയിന്റ്.

എന്താണ് ഭീകരപ്രവര്‍ത്തനം എന്തല്ല എന്നൊക്കെ വേര്‍തിരിക്കുന്നതിലും അതിന്റേതായ രാഷ്ട്രീയം ഇല്ലേ?

ഗുപ്തന്‍ എണ്ണമിട്ടു നിരത്തിയതില്‍ മാത്രമായി ഭീകരപ്രവര്‍ത്തനത്തെ ഒതുക്കണോ? ഭീകരന്മാരുടെ പ്രവര്‍ത്തനം എന്നാക്കുന്നതല്ലേ അങ്ങിനെയെങ്കില്‍ കുറച്ച് കൂടി ശരിയാവുക? സ്റ്റേറ്റ് ടെററിസം എന്ന വാക്കിലെ ടെററിസം ഇതില്‍ ഒതുങ്ങില്ലല്ലോ. ടെററിസത്തിന്റെ ഡെഫനിഷനും അങ്ങനെ പൊതു സമ്മിതി ഉള്ളതല്ല എന്നും തോന്നുന്നു.

The U.S. is officially committed to what is called "low-intensity warfare"... If you read the definition of low-intensity conflict in army manuals and compare it with official definitions of "terrorism" in army manuals, or the U.S. Code, you find they're almost the same.

—Noam Chomsky, interview, Monthly Review[10]

CHOMSKY: Well, for example, the United States happens to be the only state in the world that has been condemned by the World Court for international terrorism, would have been condemned by the Security Council, except that it vetoed the resolution. This referred to the U.S. terrorist war against Nicaragua, the court ordered the United States to desist and pay reparations. The U.S. responded by immediately escalating the crimes, including first official orders to attack what are called soft targets -- undefended civilian targets. This is massive terrorism. It is by no means the worst, and it continues right to the present, so for example...
(http://www.chomsky.info/debates/20020530.htm)ഇതില്‍ ഒരു ചെറിയ തര്‍ക്കം നടക്കുന്നതും വായിക്കാം.

നാളെ ഇറാഖിലേതും അങ്ങിനെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിധിയെഴുതപ്പെട്ടുകൂടാ എന്നുണ്ടോ?

യുദ്ധത്തെ ഭീകരപ്രവര്‍ത്തനം എന്ന് അതാതിന്റെ ഏതാണ്ട് സമ്മിതിയുള്ള ഡെഫനിഷന്‍ അനുസരിച്ച് വിളിക്കുന്നത് ശരിയാകില്ല. അതിന്റെ ഒരു കാരണം ഗുപ്തന്‍ പറഞ്ഞപോലെ തിരിച്ചുള്ള വിളിക്ക് കുഴപ്പങ്ങളുണ്ട്. പക്ഷെ, ‘ഭീകരപ്രവര്‍ത്തനത്തെ’ ഭീകരപ്രവര്‍ത്തനം എന്നു വിളിച്ചേ മതിയാകൂ.

ഗുപ്തന്‍ said...

മൂര്‍ത്തിമാഷേ നന്നായി വാചകമടിച്ചാല്‍ ഏതു ചുക്കും പറഞ്ഞു ചുണ്ണാമ്പാക്കാം. (ചോംസ്കി ചുണ്ണാമ്പ് മേക്കിംഗിന്ന്റെ ആചാര്യനുമാണ്; തല്‍ക്കാലം അക്കാര്യം വിടാം.) വെറ്റിലയില്‍ തേച്ചുപിടിപ്പിക്കാന്‍ നോക്കരുതെന്നേയുള്ളൂ. അതുകൊണ്ട് നമുക്ക് (രണ്ടുപേര്‍ക്കും) നല്ലത് കോണ്‍ക്രീറ്റ് കെയ്സുകള്‍ ആണെന്ന് തോന്നുന്നു

1. അമേരിക്ക ഇറാക്കില്‍ ആദ്യം ചെയ്തത് -- യുദ്ധം (പണ്ട് അപ്പന്‍ ബുഷ്; തൊന്തരവ് തുടങ്ങിവച്ചത് സദ്ദാം തന്നെ ആണെന്നാണെന്റെ ബോധ്യം. )
2. അമേരിക്ക ഇപ്പോള്‍ ഇറാക്കില്‍ ചെയ്തത് -- അധിനിവേശം എന്നുപറയുന്ന പൊളിറ്റിക്കല്‍ ക്രൈം
3. അമേരിക്ക ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ചെയ്തുകൊണ്ടിരിക്കുന്നത് - സ്റ്റേറ്റ് സ്പോണ്‍സേഡ് റ്റെററിസം (ചോംസ്കിമാഷ് പറഞ്ഞത്)

മറിച്ച്
1. സദ്ദാം കുര്‍ദൂകളോട് ചെയ്തത് -സ്റ്റേറ്റ് സ്പോണ്‍സേഡ് റ്റെററിസം/ വംശഹത്യ
2. സദ്ദാം കുവൈറ്റില്‍ ചെയ്തത്- അധിനിവേശം എന്ന പൊളിറ്റിക്കല്‍ ക്രൈം
3. രണ്ടാമത്തെ ഇറാക്ക് യുദ്ധത്തില്‍ ചെയ്തത് മോര്‍ ഓര്‍ ലെസ്സ് യുദ്ധം/പ്രതിരോധം എന്ന രാഷ്ട്രീയധര്‍മ്മം.

ഇതില്‍ യുദ്ധം എന്നുപറയുന്നത് ന്യായീകരിക്കാവുന്ന കാരണങ്ങള്‍ ഉള്ളിടത്തോളം ഗവണ്മെന്റുകളുടെ കടമയാണ്.

അധിനിവേശം ലോകരാജ്യങ്ങള്‍ ചേര്‍ന്നു ചെറുക്കേണ്ടുന്ന രാഷ്ട്രീയകുറ്റകൃത്യം. (എന്തുകൊണ്ടു ചെറുക്കുന്നില്ല എന്ന പൊളിറ്റിക്കലി കോണ്‍ഷ്യസ് ആയ ഓരോ പൌരനും സ്വയം ചോദിക്കേണ്ട്ടുന്ന കാര്യം.)

റ്റെററിസം എന്നുപറയുന്നത് മനുഷ്യരാശിയുടെ സാമൂഹികതക്ക് -മനുഷ്യത്വത്തിനു തന്നെ -- എതിരായ കുറ്റകൃത്യം ആണ്; അമേരിക്കയുടെ സ്റ്റേറ്റ്സ്പോണ്‍സേഡ് വേര്‍ഷന്‍ ആയാലും ബിന്‍ലാദന്റെ ഹേറ്റ് സ്പോണ്‍സേഡ് വേര്‍ഷന്‍ ആയാലും.

മൂന്നും മൂ‍ന്നുകാര്യങ്ങളാണ്. മുന്നും ചെറുക്കാനുള്ള വഴികളും വ്യത്യസ്തമാണ്. ഒന്നുപറഞ്ഞുമറ്റൊന്നാക്കിയാല്‍ ഉണ്ടാകുന്ന ഫലങ്ങള്‍ അഭിലഷണീയമാവില്ല.

*************
ഓഫ് ടോപ്പിക്ക്. അമേരിക്ക ഇറാക്കില്‍ ചെയ്തതിനെക്കുറിച്ച് ഇത്രയേറെ എഴുതപ്പെട്ടിട്ടും ചൈന റ്റിബറ്റില്‍ ചെയ്യുന്നതിനെക്കുറിച്ച് മലയാളം ബ്ലോഗില്‍ ഒന്നും കാണുന്നതേയില്ല. മലയാളം ബ്ലൊഗിലെന്നല്ല... പൊതുവേ. പണ്ടു സി. ഐ. എ എന്റെ അപ്പനുകൊടുത്ത പൈസേടെ നന്ദികൊണ്ട് എനിക്ക് മാത്രം തോന്നുന്നതാണോ എന്ന് അറിയില്ല :(.

ഗുപ്തന്‍ said...

മൂര്‍ത്തിമാഷേ ഞാന്‍ സാധാ‍രണയായി രാഷ്ട്രീയപോസ്റ്റൂകള്‍ കണ്ടാല്‍ വഴിയൊഴിഞ്ഞുപോകുന്ന ഒരാളാണ്. രാഷ്ട്രീയത്തിലെ രാഷ്ട്രീയത്തെക്കാള്‍ സാമൂഹികതയിലെ രാഷ്ട്രീയത്തെഅന്വേഷിക്കുന്നതാണ് ശീലം. അതുകൊണ്ട് ചില ചര്‍ച്ചകള്‍ കണ്ടിരുന്നില്ല.


ഇന്നു വെറുതെ മലയാളം ബ്ലോഗില്‍ ആരെങ്കിലും ചൈനയിലെ പ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്ന് അറിയാന്‍ (വെറും സ്റ്റാറ്റിറ്റിക്കല്‍ ഇന്ററസ്റ്റ്) ഗൂഗിളില്‍ ഒരു സെര്‍ച്ച് നടത്തി നോക്കി. പ്രത്യേകിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ച് പതിവായി എഴുതാറുള്ളവര്‍. അതുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകളില്‍ മാഷ് പങ്കെടുത്തു എന്ന് മനസ്സിലാവുന്നു. അത് വായിച്ചു നോക്കുന്നതിന് മുമ്പാണ് ഈ കുറിപ്പിടുന്നത്: ഞാന്‍ ഓഫ് ആയി ഇട്ട ആ പരാമര്‍ശം ഒഴിവാക്കി എന്റെ കമന്റ് വായിക്കാനും പ്രതികരിക്കാനും അപേക്ഷ.

മാഷ് മുന്‍പ് ചര്‍ച്ചചെയ്ത വിഷയം ആയതുകൊണ്ട് ആ കമന്റ് ഓഫ് അല്ല ടാര്‍ഗറ്റഡ് ആണെന്ന് തോന്നാന്‍ ന്യായമുണ്ട്. ക്ഷമ.

(ഇതിന്റെ അര്‍ത്ഥം ആ വിഷയത്തില്‍ മാഷിന്റെ കാഴ്ചപാടിനോട് ഞാന്‍ യോജിക്കുന്നെന്നോ യോജിക്കുന്നില്ല എന്നോ അല്ല. പറഞ്ഞില്ലേ ഞാന്‍ വായിച്ചില്ല. അക്കാര്യത്തില്‍ ഒരു സംവാദത്തിന് താല്പര്യം ഇല്ല. :) )

മൂര്‍ത്തി said...

നാളെ വരാം ഗുപ്തരേ..കമന്റ് ഞാന്‍ വായിച്ചിരുന്നു. അതിന്റെ ടോണ്‍ മനസ്സിലാവാത്തതുകൊണ്ട് വേണോ വേണ്ടയോ എന്നാലോചിക്കുകയായിരുന്നു..നമുക്ക് യുദ്ധം തുടരാം..:)
qw_er_ty

മൂര്‍ത്തി said...

വൈകിയതിനു സോറി..

ചുക്കിനെ ചുണ്ണാമ്പാക്കാം പക്ഷെ വെറ്റിലയില്‍ തേക്കരുത് എന്നതുപോലെ ചുണ്ണാമ്പിനെ ചുക്കും ആക്കാം.പക്ഷെ കഷായത്തില്‍ ചേര്‍ക്കരുത്.:)

യുദ്ധം = ടെററിസം ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഗുപ്തന്‍ പോയിന്റ് ഇട്ടു പറഞ്ഞ മൂന്നു കാര്യങ്ങളും ശരിയാണെന്നും സമ്മതിക്കാം. എങ്കിലും സ്റ്റേറ്റ് ടെററിസത്തിന്റെ അതിര്‍വരമ്പുകള്‍ ഗുപ്തന്‍ പറഞ്ഞിടത്ത് നില്‍ക്കണം എന്നു പറയുന്നതിനോട് വിയോജിപ്പുണ്ട്. ഇറാഖില്‍ കാണിക്കുന്നത് വെറും 'അന്യായമായ' യുദ്ധമോ പൊളിറ്റിക്കല്‍ ക്രൈമോ അല്ല എന്നു ഞാന്‍ കരുതുന്നു. സദ്ദാമിനെ കൊന്നതിലൂടെ മറ്റു പലര്‍ക്കും ഉള്ള ഒരു സന്ദേശവും അതിലുണ്ട്. സദ്ദാം നല്ലവനോ കെട്ടവനോ എന്നത് അതില്‍ വിഷയം ആകരുത്. അമേരിക്കയാണേറ്റവും വലിയ ഭീകരന്‍ എന്നതിനെ ടെററിസം എന്നതിന്റെ ഒരു സ്ട്രിക്ട് ഡെഫനിഷനില്‍ ഒതുക്കേണ്ട കാര്യമില്ല.

ഗുപ്തന്‍ said...

Frankly, I am afraid that we have come to the point of irrelevance.

ഇന്‍ഫ്ലമേറ്ററി ആയ ഒരു ഉദാഹരണം പറഞ്ഞുനോക്കാം. ഗര്‍ഭം കലക്കി എന്നുപറയുന്ന ഗുണ്ടിന്റെ ഇഫക്റ്റ് കിട്ടും ചിലപ്പോള്‍ അതിന്.

ശരിയത്തിന്റെ ചില വേര്‍ഷന്സ് കൃത്യമായി നിലനില്‍ക്കുന്ന ചില രാജ്യങ്ങളിലെ പൊതുഭരണ സമ്പ്രദായത്തില്‍ ആ നിയമാവലി അനുവര്‍ത്തിക്കാത്ത ഉത്തരവാദിത്വമുള്ള ഏതുമനുഷ്യനും ഭീകരം എന്നുതോന്നുന്ന ശിക്ഷാവിധികള്‍ ഉണ്ട്. മാഷ് പറഞ്ഞ ന്യായം വച്ച് (ഭീകരമായ പ്രവൃത്തി ചെയ്യുന്നത് ഭീകരപ്രവര്‍ത്തനം) അതിനെയും സ്റ്റേറ്റ് സ്പോണ്‍സേഡ് ടെററിസം എന്നുവിളിക്കേണ്ടിവരും. (കാരണം ആ നിയമം പ്രാചീനമാണ്; അതിന്റെ വ്യാഖ്യാനം ഫ്യൂഡലിസ്റ്റിക് ആണ്; അത് വ്യാഖ്യാനിച്ചവന് പക്ഷപാതം ഉണ്ട്; അയാള്‍ക്ക് അയാളുടെ മതകാര്യഗുരുവിന്റ്റേതല്ലാത്ത ശിക്ഷണം കിട്ടിയിട്ടില്ല ഇങ്ങനെ 1001 കാ‍രണങ്ങല്‍ എനിക്ക് പറയാം അത്തരം ഒരു ശിക്ഷാവിധിക്കെതിരെ.) എന്നാല്‍ അതിനെ ഭീകരപ്രവര്‍ത്തനം എന്ന് വിളിക്കുന്നപോലെയുള്ള റ്റെര്‍മിനൊളോജിക്കല്‍ കണ്‍ഫ്യൂഷന്‍സ് കവലപ്രസംഗത്തിലോ പള്ളിപ്രസംഗത്തിലോ ആളുകളെ ആവേശം കൊള്ളിക്കാനോ മാന‍സാ‍ന്തരപ്പെടുത്താനോ ഉപയോഗിക്കാനാവും. ഒരു സംവാദത്തില്‍ ഉപയോഗിക്കാനാവില്ല. കാരണം നിങ്ങളെന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിങ്ങളുടെ എതിര്‍പക്ഷത്തുള്ളവര്‍ക്ക് മനസ്സിലാവുകയേ ഇല്ല.

പോപ്പുലര്‍ റെട്ടറിക്കിന്റെ പ്രശ്നമാണിത്. എനിക്കും എന്റെ മച്ചുനനുമേ മനസ്സിലാവൂ എന്റെ പോപ്പുലര്‍ റെട്ടറിക്ക്. എന്റെ എതിരാ‍ളിക്ക് മനസ്സിലാവില്ല. അതുകൊണ്ട് പൊതുവേദികളിലും ദ്വി/ബഹുപക്ഷസംവാദങ്ങളിലും ഞാന്‍ പൊതുവേ അംഗീകരിക്കപ്പെടുന്ന ടേംസ് ഉപയോഗിക്കേണ്ടിവരും.

ഇനി മലയാളികള്‍ക്ക് വലിയൊരുഗുണമുള്ളത് കമ്യൂണിസ്റ്റ് റെട്ടരിക്സ് ഉള്‍പടെ പോപ്പുലര്‍ റെട്ടറിക്ക് അവന്റെ ദിനപ്പത്രത്തിലെ ഭാഷയായി കയ്യില്‍ കിട്ടും എന്നതാണ്. നമ്മുടെ പത്രങ്ങളില്‍ എന്തുമാത്രം ഗിമ്മിക്കുകള്‍ ഉണ്ടെന്നറിയാമോ ഇങ്ങനെ. (പാശ്ചാത്യടാബ്ലോയിഡ് സംസ്ക്സാരമാണത്) ചെപ്പോക്കില്‍ കൂട്ടക്കുരുതി എന്നു കണ്ടാല്‍ അവിടെ ഒരു ദിവസത്തെ കളിയില്‍ 14 വിക്കറ്റ് വീണു എന്നു മനസ്സിലാക്കണം. അത്തരമൊരു റെട്ടറിക്കിനുവേണ്ടിയാണെങ്കില്‍ എന്തും പറയാം. ഒരു കുഴപ്പവുമില്ല. :)

Rajeeve Chelanat said...

മൂര്‍ത്തി പറഞ്ഞറിഞ്ഞ് ഇപ്പോഴാണ് പോസ്റ്റ് കണ്ടത്.

ബാരോമീറ്റര്‍ സൂചിപ്പിച്ച വിഷയത്തെ തൊട്ടില്ലെന്നു മാത്രമല്ല, യുദ്ധം, അധിനിവേശം, ഭീകരവാദം, ഇവ മൂന്നിനെയും സാമാന്യം നന്നായി കൂട്ടിക്കുഴച്ച്, പ്രിയപ്പെട്ട മൂര്‍ത്തിയും, ഗുപ്തന്നും, ഈ ചര്‍ച്ചയെ അഴകൊഴമ്പനുമാക്കിയിരിക്കുന്നു. മൂര്‍ത്തിയുടെ നിലപാടുകളിലെ വലിയ ശരികള്‍ പോലും, ഈ അസംബന്ധചര്‍ച്ചയുടെ രക്ഷക്കെത്തുന്നില്ല.

ഇറാഖില്‍ നടക്കുന്നത് യുദ്ധമല്ലെന്നും, ഭീമമായ നുണക്കൂ‍മ്പാരങ്ങളുടെ മുകളില്‍ കയറിനിന്ന് പരസ്യമായി നടത്തുന്ന നഗ്നമായ അധിനിവേശമാണെന്നും, ആ അധിനിവേശം ഭീകരവാദത്തില്‍ കുറഞ്ഞ മറ്റൊന്നുമല്ല്ലെന്നും, മനസ്സിലാകുന്ന ഭാഷയില്‍, വളച്ചുകെട്ടില്ലാതെ എന്തുകൊണ്ട് നിങ്ങള്‍ പറയുന്നില്ല?

ആരെ പറ്റിക്കാനാണ് ഈ പൊളിറ്റിക്കല്‍ പ്രോസ്സസ്സിനെക്കുറിച്ചും, പൊളിറ്റിക്കല്‍ കോണ്‍ഷ്യസ്സിനെക്കുറിച്ചും, പ്രോബ്ലം സോള്‍വിംഗിനെക്കുറിച്ചുമുള്ള ഗീര്‍വ്വാണങ്ങള്‍ നിങ്ങള്‍ പടച്ചുവിടുന്നത്?

“പക്ഷേ മൂര്‍ത്തിമാഷേ അമേരിക്കയുടെ രാഷ്ട്രീയമായ പരാജയവും കാടത്തവും കാരണം യുദ്ധം ഭീകരവാദം ആണെന്ന് പറയാന്‍ പാടില്ല. ഫലങ്ങള്‍ ഒന്നുതന്നെ ആവും“" - ഗുപ്തന്‍.

ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങള്‍ ഒന്നും കാണാനായില്ലല്ലോ എന്നു ചോദിച്ചപ്പോള്‍, ഡിക്ക് ചെനി എന്ന ആ ആഭാസന്‍ പറഞ്ഞത്, absence of evidence is never an evidence of absence എന്ന ഏറെക്കുറെ ഇതേ മട്ടിലുള്ള റെറ്ററിക്കുകള്‍ മാത്രമായിരുന്നു.

സംഗതി ഇത്രമാത്രമേയുള്ളു. ഒരു കാരണവുമില്ലാതെ, ഒരു സൂപ്പര്‍മാന്‍ രാജ്യവും, അതിന്റെ അന്താരാഷ്ട്ര തെമ്മാടിക്കൂട്ടങ്ങളും ചേര്‍ന്ന്, സാമ്പത്തിക ലക്ഷ്യം മാത്രം മുന്‍‌നിര്‍ത്തി, ഒരു ജനതയെ മുഴുവന്‍, ഒന്നര ദശാബ്ദക്കാലമായി അക്ഷരാര്‍ത്ഥത്തില്‍ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. മരുന്നും, വെള്ളവും, ഭക്ഷണവും കൊടുക്കാതെ. മുക്കൂട്ടപ്പെരുവഴികളിലും, വീടുകള്‍ക്കുമുകളിലും,നിരായുധരായ ആളുകളുടെയിടയിലും പൊതിബോംബുകളും, ഡി.യു.കളുമിട്ട്, അവരെ പട്ടികളെപ്പോലെ കൊന്നൊടുക്കുന്നു.

നമ്മളാകട്ടെ, ഇവിടെയിരുന്ന്, എത്ര പേരെ കൊന്നാല്‍ ഇതിനെ യുദ്ധമെന്നു വിളിക്കാം, എത്രയായാല്‍ ഇത് അധിനിവേശമാകും, ഇനിയും എത്രകൂ‍ടിയാലാണ് ഭീകരവാദത്തിന്റെ പരിധിയിലെത്തുക എന്നൊക്കെയുള്ള ഗുണനിലവാ‍ര പരിശോധനയും.

ഗംഭീരമാകുന്നുണ്ട്.

ഗുപ്തന്റെ മറ്റൊരു കസര്‍ത്ത്.

“ഇതില്‍ യുദ്ധം എന്നുപറയുന്നത് ന്യായീകരിക്കാവുന്ന കാരണങ്ങള്‍ ഉള്ളിടത്തോളം ഗവണ്മെന്റുകളുടെ കടമയാണ്.

അധിനിവേശം ലോകരാജ്യങ്ങള്‍ ചേര്‍ന്നു ചെറുക്കേണ്ടുന്ന രാഷ്ട്രീയകുറ്റകൃത്യം. (എന്തുകൊണ്ടു ചെറുക്കുന്നില്ല എന്ന പൊളിറ്റിക്കലി കോണ്‍ഷ്യസ് ആയ ഓരോ പൌരനും സ്വയം ചോദിക്കേണ്ട്ടുന്ന കാര്യം.)

റ്റെററിസം എന്നുപറയുന്നത് മനുഷ്യരാശിയുടെ സാമൂഹികതക്ക് -മനുഷ്യത്വത്തിനു തന്നെ -- എതിരായ കുറ്റകൃത്യം“

കഷ്ടം.

ഗുപ്തന്‍ said...

രാജീവിനോടുള്ള എല്ലാ ബഹുമാനത്തോടും കൂടെ..

താങ്കള്‍ക്ക് ഞാന്‍ എന്താണ് പറഞ്ഞതെന്ന് മനസ്സിലാവും എന്ന് പ്രതീക്ഷിച്ചതേയില്ല ഞാന്‍. താങ്കളെ പതിവായി വായിക്കാറുള്ളതുകൊണ്ടാണ്. അതുകൊണ്ട് അത്ഭുതവുമില്ല മറുപടിയും ഇല്ല. പറയാനുള്ള മറുപടി മൂര്‍ത്തിക്കുള്ള അവസാനമറുപടിയില്‍ ഉണ്ട്.

ചിലതൊക്കെ വിഴുങ്ങിയാല്‍ ബൌദ്ധികമായ ദഹനക്കേടുണ്ടാവും. മറ്റൊന്നും ദഹിക്കില്ല. കോണ്‍സ്റ്റിപ്പേഷനും ഉണ്ടാവും. മരുന്നുകിട്ടാന്‍ പ്രയാസമുള്ള രോഗമാണത്. :)

ഗുപ്തന്‍ said...

ഞാനും മൂര്‍ത്തിയും തമ്മിലുള്ള ചര്‍ച്ച ഓഫായിരുന്നു എന്ന് സമ്മതിക്കുന്നു.സാഹചര്യം കൊണ്ട് സംഭവിച്ചു എന്നേയുള്ളൂ. അതത്ര അസാധാരണമായ കാര്യം ഒന്നും അല്ല.

മനു സി കുമാര്‍ said...

ബ്ലോഗിലെ വിഷയത്തില്‍ നിന്നൊക്കെ മാറിപ്പോയെങ്കിലും പുതിയ പോസ്റ്റ് നല്ല ഒരു ചര്‍ച്ചയ്ക്കു വഴി വച്ചതില്‍ സന്തോഷം.

യുദ്ധം, സ്റ്റേറ്റ് സ്പോര്‍ണ്‍സേഴ്ഡ് ടെററിസം, ടെററിസം എന്നീ വാക്കുകളെ അതിന്‍റെ യഥാര്‍ഥ അര്‍ഥത്തോടെ എങ്ങനെ വേര്‍തിരിക്കാം എന്നതാണ് ചര്‍ച്ച.

പലപ്പോഴും മാധ്യമറിപ്പോര്‍ട്ടുകളില്‍ നിന്നു മാത്രമാണ് നമുക്ക് ഇവയെക്കുറിച്ച് വിവരം ലഭിക്കുക. ഇത് എഴുതന്നയാളുടെ പെര്‍സെപ്ഷന്‍ നമ്മളെ സ്വാധീനിക്കുമെന്നത് ഉറപ്പ്.

ഇറാക്കില്‍ സദ്ദാം ചെയ്തത് സ്റ്റേറ്റ് സ്പോണ്‍സേഡ് ടെററിസമാണ്. അതിനെ നേരിടേണ്ടതുണ്ട്. എന്നാല്‍ അതിനെ നേരിടാന്‍ അമേരിക്കയ്ക്കെന്ത് അവകാശം എന്ന ചോദ്യമാണ് ബാക്കി നില്‍ക്കുന്നത്.
സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ദിവസം പ്രചരിച്ച വീ‍ഡിയോകളില്‍ പൊതുവെ അണ്‍ബെയ്സ്ഡ് എന്നു കരുതിപ്പോന്ന ഒരു അമേരിക്കന്‍പത്രത്തിന്‍റെ (പേര് കൃത്യമായി അറിയാത്തതിനാല്‍ പറയുന്നില്ല) വെബ്സൈറ്റില്‍ ദ ലാസ്റ്റ് കിങ് ഓഫ് സ്കോട്ലന‍ഡ് എന്ന ഈദീ അമീനെക്കുറിച്ചുള്ള സിനിമയുടെ പരസ്യത്തിനു ശേഷമാണ് സദ്ദാമിനെ തൂക്കിലേറ്റുന്ന വീഡിയോ ചിത്രം വരിക. ഇത് മരണത്തിനു ശേഷമുള്ള ചില പ്രൊപ്പഗന്‍ഡ.....

പിന്നെ, രണ്ടു പേര്‍ വെടിയുതിര്‍ക്കുന്പോള്‍ രണ്ടാമതു വെടിപൊട്ടിയ തോക്കിനൊപ്പം നില്‍ക്കുന്ന സ്വഭാമാണ് എല്ലാവരുടെയും. രണ്ടാമന്‍ എന്തിന് തോക്കെടുത്തു എന്ന് ചിന്തിക്കാറില്ല...അല്ലേ

ഗുപ്തന്‍ said...

മനു എന്റെ കമന്റിനെക്കൂടി പരാമര്‍ശിച്ചാണ് കമന്റെ എന്ന് മനസ്സിലാക്കുന്നു. സംദ്ദാം ഇറാക്കില്‍ ടെറര്‍ അഴിച്ചുവിടുന്ന കാലത്ത് ഇറാനെതിരേ അമേരിക്കയുടെ സഖ്യചേരിയിലാ‍യിരുന്നിരിക്കണം. അതും രണ്ടാമത്തെ ഇറാക്ക് യുദ്ധവുമായി നേരിട്ട് ഒരു ബന്ധവും ഇല്ല- അക്കാലത്ത് ഇറാക്കില്‍ അമേരിക്ക എത്തിച്ച രാസാ‍യുധങ്ങളെ സംബന്ധിച്ച പേടി ഒഴിവാക്കിയാല്‍. രണ്ടാമത്തെ ഇറാക്ക് യുദ്ധവും സദ്ദാം വധവും തനി തെമ്മാടിത്തരം ആണ്.

അതിനെ ഭീകരവാദം എന്നുവിളിക്കുന്നതിനോട് മാത്രമേ ഞാന്‍ വിയോജിപ്പ് പറഞ്ഞുള്ളൂ. അന്താരാഷ്ട്രതലത്തില്‍ ഭീകരതയെ സംബന്ധിച്ച ധാരണകളെ കീഴ്മേല്‍ മറിക്കാന്‍ ചില ഭീകരസംഘടനകള്‍ തന്നെ പ്രചരിപ്പിക്കുന്ന പ്രംസംഗങ്ങളിലും പാംഫ്‌ലെറ്റുകളിലും നിന്നാണ് ആ പദപ്രയോഗം ഉടലെടുത്തത്. കാശ്മീരില്‍ ഇന്ത്യാഗവണ്മെന്റ് നടത്തുന്ന സൈനിക ഇടപെടലിനെയും അവര്‍ ഭീകരവാദം എന്നുതന്നെ ആണ് വിളിക്കുന്നത്.

മൂര്‍ത്തി said...

പ്രിയ ഗുപ്താ,

എന്റെ വാക്കുകളേക്കാള്‍ അതിനു താങ്കള്‍ കൊടുക്കുന്ന വ്യാഖ്യാനങ്ങളിലാണ് തര്‍ക്കമെങ്കില്‍ എനിക്ക് താല്പര്യമില്ല.

"അമേരിക്കയാണേറ്റവും വലിയ ഭീകരന്‍" എന്നത് അങ്ങിനെ മനസ്സിലാകാത്ത പദപ്രയോഗമോ ഞാന്‍ ഉണ്ടാക്കി അവതരിപ്പിച്ചതോ ഒന്നുമല്ല. അത് കൃത്യമായി മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അത് മനസ്സിലായില്ലെന്ന് വരുത്താനായിരിക്കും ബുദ്ധിമുട്ട് എന്നാണെനിക്ക് തോന്നുന്നത്. സാങ്കേതിക പദങ്ങളുടെ അമിതമായ പ്രയോഗം വേണ്ടി വരുന്നത് അത് കൊണ്ടാണ്. ആ പദങ്ങള്‍ക്കൊക്കെ നിരവധി വ്യാഖ്യാനങ്ങളാകാം എന്നതും താങ്കള്‍ മറന്നുപോകുന്നു. ഒരു സ്ട്രിക്ട് ഡെഫനിഷനില്‍ കാര്യങ്ങള്‍ ഒതുങ്ങില്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞതും അത് കൊണ്ട് തന്നെ.

ഭീകരമായ പ്രവര്‍ത്തനം=ഭീകരപ്രവര്‍ത്തനം എന്ന് ഞാന്‍ പറഞ്ഞെന്ന് താങ്കള്‍ പറഞ്ഞാല്‍ ഞാന്‍ എന്ത് പറയാനാണ് ?

പിന്നെ താങ്കള്‍ പറയുന്ന ഈ സംവാദത്തില്‍ ഉപയോഗിക്കുന്ന അംഗീകൃത പദപ്രയോഗങ്ങള്‍ എന്താണ്? അമേരിക്കയുടേത് ജനാധിപത്യ പുനഃസ്ഥാപനമാണെന്ന പ്രചരണം കേട്ടിട്ടില്ലേ? അത് വീണ്ടും വീണ്ടും പറഞ്ഞുറപ്പിക്കാന്‍ അവരുടെ തിങ്ക് ടാങ്കുകള്‍ ഉള്ളതല്ലേ? അവരോട് സംസാരിക്കുമ്പോള്‍ അത് ജനാധിപത്യ പുനഃസ്ഥാപനമാണെന്ന് സമ്മതിച്ചുകൊണ്ട് താങ്കള്‍ സംവദിക്കുമോ? അവര്‍ക്കു കൂടി മനസ്സിലാകുന്ന ടെര്‍മിനോളജി വേണമല്ലോ ഉപയോഗിക്കാന്‍. അമേരിക്കയുടേത് ഭീകരമായ പ്രവര്‍ത്തനമോ അന്യായമായ യുദ്ധമോ ആണെന്നത് പോലും അവര്‍ക്ക് വെറും കവല പ്രസംഗം ആയിരിക്കും. ടെക്നിക്കലി അവര്‍ക്കത് ജനാധിപത്യ പുനഃസ്ഥാപനമാണെന്ന് പറഞ്ഞുറപ്പിക്കാനും പറ്റിയേക്കും.

അത്രയേ ഉള്ളൂ കാര്യം. ഇത് ഒരു നിലപാടിന്റെ കൂടി പ്രശ്നമാണ്. അത് സംസാരിച്ച് തീര്‍ക്കാന്‍ പറ്റില്ല. ആദ്യമേ പറഞ്ഞത് ഒന്നുകൂടി ആവര്‍ത്തിക്കട്ടെ..എന്താണ് ഭീകരപ്രവര്‍ത്തനം എന്തല്ല എന്നതില്‍ അതിന്റേതായ രാഷ്ട്രീയമുണ്ട്. ഉദാഹരണം വേണമെങ്കില്‍ ഭഗത്‌സിങ്ങ്. ഒരേ പ്രവര്‍ത്തി മൂലം അദ്ദേഹം ചിലര്‍ക്ക് ഭീകരനാകുന്നതും മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യസമരപ്പോരാളി ആകുന്നതും ഈ വ്യത്യാസം കൊണ്ട് തന്നെയാണ്.

എന്താ‍യാലും നന്ദി...

ഗുപ്തന്‍ said...

അവസാനത്തെ കമന്റിലെ ചോദ്യങ്ങള്‍ക്ക് മാത്രം ഉള്ള മറുപടി.

ന്യൂട്രല്‍ ടേം സ് എന്നുദ്ദേശിച്ചത് unjust war, occupation എന്നീവാക്കുകള്‍ ആണ്. അമേരിക്കന്‍ ഗവണ്മെന്റ് ഉപയോഗിക്കുന്നവാക്ക് ലിബെറേഷന്‍ ഓഫ് ഇറാക്ക് ആണെന്ന് തോന്നുന്നു; അല്ലെങ്കില്‍ അതിനു തുല്യം. അമേരിക്കന്‍ റ്റെര്‍മിനോളജി ഉപയോഗിക്കാനല്ല പറഞ്ഞത്.

ഇനി unjust war occupation എന്നൊക്കെപ്പറയുന്നത് Terrorism ആകുമോ എന്ന് എന്നോട് ചോദിച്ചാല്‍ 1000 വട്ടം ചോദിച്ചാലും ഇല്ല എന്നുതന്നെ ആണ് മറുപടി.

ഇന്ത്യയുടെ കാശ്മീര്‍ ഇടപെടലിനെ സംബന്ധിച്ചപരാമര്‍ശം വാക്കുകളിലെ കുഴമറിച്ചിലുകള്‍ എവിടെ വരെ എത്താം എന്ന് ഒരു സൂചകം ആയി മാത്രമേ ഉദ്ദേശിച്ചുള്ളൂ; ഭഗത്സിംഗിന്റെ കാര്യവും അതേ എക്സ്ട്രീം ആണെന്നേ കരുതുന്നുള്ളൂ.

(ഭഗത്സിംഗ് ധീരനും ദേശാഭിമാനിയും ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ സമരമുറകളെ ഞാന്‍ അംഗീകരിക്കുന്നില്ല. കായംകുളം കൊച്ചുണ്ണി മനുഷ്യസ്നേഹിയും ധീരനും ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയെയും അംഗീകരിക്കുന്നില്ല.ഝാന്‍സീറാണിയും സുഭാഷ് ചന്ദ്രബോസും ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധം എടുത്തിരുന്നല്ലോ. അവരെ ആരും (ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പോലും) ടെററിസ്റ്റ് ആയി കരുതാത്തതെന്തേ?)

നന്ദി :)

********
ഓഫ് : ഞാന്‍ രാഷ്ട്രീയം കണ്ടാല്‍ ഓടുന്നതെന്താണെന്നും രാഷ്ട്രീയക്കാരോടുള്ള സംവാദത്തില്‍ നിന്ന് ഒഴിയുന്നതെന്തെന്നും ഒരുപക്ഷെ ഇപ്പോള്‍ മനസ്സിലായിക്കാണും . :)

********

മനു -
മുകളിലെ കമന്റ് ഒന്നുകൂടെ നോക്കി ഇപ്പോള്‍. war (just or unjust), occupation/conquest of other territories, terrorism (state sponsored or ideology sp) ഇങ്ങനെ മൂന്നുകാര്യങ്ങളെക്കുറിച്ചാണ് പരാമര്‍ശം വന്നത്. War, terorrism , state sponsored terrorism അല്ല.

Harold said...

പ്രിയപ്പെട്ട ഗുപ്തന്‍,

“ഒരു പക്ഷെ, അമേരിക്കായാണേറ്റവും വലിയ ഭീകരന്‍ എന്ന വാദം അവരും ശരിവെക്കുകയായിരിക്കും. മുട്ടുശാന്തിക്ക് ഒരു പേരുമാറ്റം”എന്ന ശ്രീ മൂര്‍ത്തിയുടെ കമന്റിനു “......പക്ഷേ മൂര്‍ത്തിമാഷേ അമേരിക്കയുടെ രാഷ്ട്രീയമായ പരാജയവും കാടത്തവും കാരണം യുദ്ധം ഭീകരവാദം ആണെന്ന് പറയാന്‍ പാടില്ല ”എന്ന കമന്റിലൂടെ യുദ്ധം ഭീകരവാദമാണ് എന്ന പ്രസ്താവന ആദ്യമായി നടത്തിയത് താങ്കള്‍ തന്നെയല്ലേ? എന്നിട്ട് അങ്ങനെ പറയുന്നത് ശരിയല്ല എന്നല്ലേ താങ്കള്‍ വാദിക്കുന്നത്?

ആ സമവാക്യം ആദ്യമായി അവതരിപ്പിച്ചത് താങ്കള്‍ അല്ലേ എന്ന ചോദ്യം റിട്ടറിക്ക് അല്ല എന്നു കരുതുന്നു.

നെരൂദയുടെ വരികള്‍ പ്രസക്തമെന്നു കരുതുന്നു.

“Perhaps this war will pass like the others

which divided us,leaving us dead,

killing us along with the killers

but the shame of this time puts its burning fingers to our faces.

Who will erase the ruthlessness hidden in innocent blood?”

ഒന്നു കൂടി പറയട്ടെ, ഭീകരപ്രവര്‍ത്തനത്തെ ശക്തിയായി അപലപിക്കുമ്പോഴും താങ്കള്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് കൌതുകകരമായി അനുഭവപ്പെട്ടു.

അന്താരാഷ്ട്രതലത്തില്‍ ഭീകരതയെ സംബന്ധിച്ച ധാരണകളെ കീഴ്‌മേല്‍ മറിക്കാന്‍ ചില ഭീകരസംഘടനകള്‍ മാത്രമല്ല അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ചോംസ്‌ക്കിയുള്‍പ്പെടെയുള്ള ലിബറല്‍ ബുദ്ധിജീവികളും ശ്രമിക്കുന്നില്ലേ? അവരെയൊക്കെ ഭീകരവാദികളൂടെ പട്ടികയില്‍ ആരും പെടുത്തിയിട്ടില്ലല്ലോ?

Rajeeve Chelanat said...

മനു,

ഇന്നലെ കമന്റിയപ്പോള്‍ മൂര്‍ത്തിയുടെയും ഗുപ്തന്റെയും നിരീക്ഷണങ്ങളെക്കുറിച്ച് മാത്രമേ എഴുതിയുള്ളു. ക്ഷമിക്കുക.

ഈയിടെയാണ് ഒരു പുതിയ വാക്ക് വായിക്കാനിടയായത്. മൌസ് ജേര്‍ണ്ണലിസം. നിസ്സഹായത കാരണം, യുദ്ധഭൂമിയില്‍, പാത്തും പതുങ്ങിയും, വേഷം മാറിയും ഒളിവില്‍ ചെയ്യേണ്ടിവരുന്ന പത്രപ്രവര്‍ത്തനം. മറ്റേത്, ഇതിനകം തന്നെ പ്രസിദ്ധമായ എംബഡ്ഡഡ് പത്രപ്രവര്‍ത്തനം. ഇറാഖിനെതിരെ ആദ്യത്തെ യുദ്ധത്തിനൊരുങ്ങി സൌദിയില്‍ വന്നിറങ്ങിയ അമേരിക്കന്‍-ബ്രിട്ടീഷ് പട്ടാളക്കാരുടെ കാര്‍മ്മികത്വത്തിലാണ് ആദ്യം ആ സമ്പ്രദായം ഉണ്ടായത്.

പട്ടാളവേഷത്തില്‍ യുദ്ധഭൂമിയിലേക്ക് പോകുന്ന പത്രപ്രവര്‍ത്തകരെക്കുറിച്ചും, സൈനികവേഷത്തിലിരുന്നിട്ടും, ശരിയായ പത്രധര്‍മ്മം അനുഷ്ഠിച്ച പട്ടാളക്കാരെക്കുറിച്ചും,ഫിസ്ക്കും മറ്റും സൂചിപ്പിക്കുന്നുണ്ട്.

പത്രപ്രവര്‍ത്തകര്‍ അവരുടെ കര്‍ത്തവ്യം ശരിയായി നിര്‍വ്വഹിച്ചിരുന്നുവെങ്കില്‍, ഒരുപക്ഷേ ഈ യുദ്ധം തന്നെ ഈവിധത്തില്‍ നീണ്ടുപോകില്ലായിരുന്നുവെന്നും അവര്‍ നിരീക്ഷീക്കുന്നു. ഈയിടെ നടന്ന വിന്റര്‍ സോള്‍ജ്യര്‍ (winter soldier)അന്വേഷണത്തെപ്പോലും എങ്ങിനെയാണ് അമേരിക്കയിലെ മിക്ക് മുഖ്യധാരാ പത്രങ്ങളും തമസ്കരിച്ചത് എന്നും നമ്മള്‍ വായിക്കണം.
ഫോക്സ് ന്യൂസും, എന്‍.ബി.സി.യും, സി.എന്‍.എന്നുമൊക്കെ അമേരിക്കന്‍ യുദ്ധതന്ത്രങ്ങളുടെ കാര്യനിര്‍വ്വാഹകരാ‍യിരിക്കുന്നു.

അവരും, നിത്യേനയെന്നോണം, പുതിയ പുതിയ സുന്ദരങ്ങളായ ജാര്‍ഗണുകള്‍ കണ്ടുപിടിച്ച്, യുദ്ധ-അധിനിവേശ-ഭീകരവാദ ടാക്ക് ഷോകള്‍ മുറക്ക് നട്tഅത്തുന്നുമുണ്ട്.

ഈ പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിച്ചതിന് മൂര്‍ത്തിക്ക് നന്ദി. ഇത്തരമൊരു സംരംഭവുമായി വന്നതിന് താങ്കള്‍ക്കും അഭിവാദ്യങ്ങള്‍.

ബ്ലോഗ്ഗിനെ കൂടുതല്‍ സോദ്ദേശ്യമാക്കുവാന്‍ ഇത്തരം ഇടങ്ങള്‍ക്ക് കഴിയും.

അഭിവാദ്യങ്ങളോടെ

Unknown said...

മനു, ആശംസകള്‍, നേരത്തെ പോസ്റ്റ് വായിച്ചപ്പോള്‍ അഭിപ്രായം നേരിട്ട് അറിയിച്ചവനാണ് ഞാന്‍,പിന്ന് ഗുപ്തനും മൂര്‍ത്തിയും നടത്തിയ തുറന്ന ചര്‍ച്ചകള്‍ കണ്ടപ്പോളാണ് ഈ ചര്‍ച്ചയില്‍ ഒരു പങ്കാളിയാകണമെന്ന് എനിക്കും തോന്നിയത്.
ഗുപ്താ, മൂര്‍ത്തി, ഒന്നു പറയട്ടെ, മനു പറഞ്ഞമാതിരി ഇറാക്കില്‍ സദ്ദാം ചെയ്തത് സ്റ്റേറ്റ് സ്പോണ്‍സേഡ് ടെററിസം തന്നെയാണ്. പിന്നെ അതിന്‍ മാനുഷികതയുടെ രൂപവും മൂല്യവും വന്നത് അവിടെ അമേരിക്കയുടെ കടന്നു കയറ്റം ഉണ്ടായപ്പോള്‍ മത്രമാണ്. അതോടൊപ്പം മനു പറയുന്ന പോലെ ഇറക്കില്‍ സദ്ദാം നടത്തിയ അധിനിവെശത്തെ നേരിടാന്‍ അമേരിക്കയ്ക്കെന്ത് അവകാശം എന്ന ചോദ്യമാണ് ഇവിടെ പ്രസക്ത്മാവുന്നത്. മനുഷ്യാവകാശം ലംഘിക്കപ്പെടുമ്പോള്‍ അത് എല്ലയിടത്തും ഉണ്ടാക്കുന്ന പ്രത്യാഘാതം അത് ഒന്നു തന്നെയാണ്. അമേരിക്കയുടെ പ്രതിരോധ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ വാര്‍ഷികറിപ്പോര്‍ട്ടില്‍ ഇറ്ന്ത്യയില്‍ നന്ദിഗ്രാമിലും, കേരളത്തിലും(ഉദയകുമാറിന്റേ ഊരുട്ടീക്കൊലയടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി) കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി പറയുന്നുണ്ട്. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന വസ്തുത നിലനില്‍ക്കുമ്പോളും ഇന്ത്യയുടെ ഇത്തരം ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്കയ്ക്ക് എന്ത് അവകാശ്ം എന്നതാണ് ബാക്കിയാകുന്ന ചോദ്യം. ഒപ്പം ഇതിനെക്കാള്‍ എത്രയോ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് അമെരിക്ക വിയറ്റ്നാമിലും ലൊകത്തിന്റെ മറ്റുഭാഗങ്ങളിലും, കുറേകാലങ്ങളൊളമായി ഇറാഖിലും,നടത്തുന്നത്?

പിന്നെ ഇത്തരം കാര്യങ്ങള്‍ ജനങ്ങളിലെത്തുന്ന മാധ്യമങ്ങള്‍ക്കുമുണ്ട് ഇക്കര്യത്തില്‍ വലിയ പങ്ക്. പലപ്പോഴും, തീര്‍ത്തും ബയാസ്ഡ് ആയ പല വാര്‍ത്തകളും ജനങ്ങള്‍‍ക്ക് വിശ്വസിക്കേണ്ടി വരുന്നു. ഇത്തരം വാര്‍ത്തക്ലുടെ മറുവശം കാണാന്‍ പ്രേക്ഷകന് സാധിക്കുന്നുമില്ല. ഇതിലും മനു പറഞ്ഞ പോലെ റിപ്പോര്‍ട്ടറുടെ പെര്‍സെപ്ഷന്‍ പ്രേക്ഷകനെ അല്ലെങ്കില്‍ വായനക്കാരനെ സ്വാധീനിക്കുമെന്നത് ഉറപ്പ്.